കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുസാറ്റില്‍ റാഗിങ്,വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു! പ്രതീക്ഷകള്‍ തകര്‍ത്തെന്ന് എഫ്ബിപോസ്റ്റ് !

റാഗിങില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുസാറ്റിലെ ഒന്നാം വര്‍ഷ മറൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആഷിഷ് തമ്പാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

  • By Gowthamy
Google Oneindia Malayalam News

കാസര്‍കോട് : സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് സഹിക്കാനാവാതെ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുസാറ്റിലാണ് സംഭവം. ഒന്നാം വര്‍ഷ മറൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആഷിഷ് തമ്പാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫേസ്ബുക്കില്‍ പോസറ്റിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയാണ് ആഷിഷ്. ചൊവ്വാഴ്ചയാണ് ആഷിഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് ആഷിഷ് വിഷം കഴിച്ചത്.

ഫേസ്ബുക്കില്‍ പോസ്റ്റ്

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിരവധി പ്രതീക്ഷകളുമായാണ് കോഴ്‌സ് തിരഞ്ഞെടുത്തതെന്നും എന്നാല്‍ കോളേജിലെ ചില മൃഗങ്ങള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഷിഷ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ ആഷിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിസയിലാണ് ആഷിഷ്.

 പോലീസ് മൊഴി രേഖപ്പെടുത്തിയില്ല

പോലീസ് മൊഴി രേഖപ്പെടുത്തിയില്ല

റാഗിങ് ചെയ്ത ചില വിദ്യാര്‍ഥികളുടെ പേരും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ചില അധ്യാപകരുടെ പേരും ആഷിഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എന്തിനാണെന്ന് വ്യക്തമല്ല. അതേസമയം ആരോഗ്യം വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ആഷിഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് ആഷിഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 ആഷിഷ് ഇര

ആഷിഷ് ഇര

കഴിഞ്ഞ കുറേക്കാലമായി ആഷിഷ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന് ഇരയായിക്കൊണ്ടിരുന്നുവെന്ന് അധ്യാപകനായ പ്രവീണ്‍ പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും അനുസരിക്കാത്തതിനെ തുടര്‍ന്ന് മര്‍ദിച്ചുവെന്നും അധ്യാപകന്‍ പറഞ്ഞു. കോളേജില്‍ ചേര്‍ന്ന് നാല് മാസം കഴിഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തെ തുടര്‍ന്ന് ആഷിഷ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അദ്ദേഹം പറഞ്ഞു.

 അന്വേഷണം

അന്വേഷണം

സംഭവത്തില്‍ ആഷിഷിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മറൈന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

English summary
A first-year student of Marine Engineering at Cochin University of Science and Technology attempted suicide on Tuesday night after allegedly being subjected to ragging by some of his college seniors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X