എല്ലു നുറുങ്ങുന്ന വേദനയുമായി ഐസിയുവില്‍ നിന്നെത്തി,ആംബുലന്‍സിലിരുന്ന് ഷെരീഫ് പരീക്ഷയെഴുതി....
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തില്‍പ്പെട്ടാണ് രാജശ്വേരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെരീഫിന് പരിക്കേറ്റത്.
ചെങ്ങന്നൂര്‍: എല്ലു നുറുങ്ങുന്ന വേദന സഹിച്ച് മുഹമ്മദ് ഷെരീഫ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതി. പേന മുറുകെ പിടിക്കാന്‍ ബുദ്ധിമുട്ടി പരീക്ഷയെഴുതുമ്പോഴും തോല്‍ക്കില്ലെന്ന വാശിയോടെയാണ് ഷെരീഫ് ആംബുലന്‍സിലിരുന്ന് പരീക്ഷയെഴുതിയത്. ട്യൂഷന് പോകാന്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തില്‍പ്പെട്ടാണ് രാജശ്വേരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെരീഫിന് പരിക്കേറ്റത്.
അപകടത്തില്‍ കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രി കിടക്കയിലും ഇംഗ്ലീഷ് പരീക്ഷയെഴുതണമെന്ന് മാത്രമാണ് ഷെരീഫ് ആവശ്യപ്പെട്ടത്. ഒടുവില്‍ ഷെരീഫിന്റെ ആവശ്യത്തിന് മുന്നില്‍ ഡോക്ടര്‍മാരും രക്ഷിതാക്കളും വഴങ്ങി. ആംബുലന്‍സിലിരുന്ന് പരീക്ഷയെഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുമതിയും വാങ്ങി.

തിരുവല്ലയിലെ ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിന്‍ഡറടക്കമുള്ള ആംബുലന്‍സിലാണ് ഷെരീഫ് പരീക്ഷാ കേന്ദ്രമായ മുളക്കുഴ സെന്റ് ഗ്രിഗോറിയസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്.
രാജശ്വേരി സ്‌കൂള്‍ മാനേജര്‍ വിശ്വനാഥ പിള്ളയുടെയും, ക്ലാസ് ടീച്ചര്‍ സിന്ധു പിള്ളയുടെയും നേതൃത്വത്തില്‍ ആംബുലന്‍സിലിരുന്ന് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങളും ഒരുക്കി. കൈക്ക് പരിക്കേറ്റതിനാല്‍ പേന പിടിച്ചെഴുതാന്‍ ബുദ്ധിമുട്ടിയെങ്കിലും ഇംഗ്ലീഷ് വലച്ചില്ലെന്നാണ് ഷെരീഫ് പറഞ്ഞത്. ബാക്കി പരീക്ഷകളും ഇതുപോലെ എഴുതുമെന്നും ഷെരീഫ് പറഞ്ഞു.












Click it and Unblock the Notifications