Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മടത്തെ സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

തലശേരി: ധര്‍മടം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാലയാട് വെള്ളൊഴുക്ക് നരിവയലില്‍ ഐസ്‌ക്രീം ബോംബുപൊട്ടി കുട്ടിക്ക് പരുക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.

kannur-1623182698.jp

തിങ്കളാഴ്ച്ച വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ സമീപത്തെ കുറ്റിക്കാട്ടില്‍ വീണ പന്തെടുക്കാന്‍ പോയ 12 വയസുകാരന്‍പന്താണെന്ന് തെറ്റിദ്ധരിച്ചു ഐസ് ക്രീം ബോളില്‍ വെടിമരുന്നുനിറച്ചുണ്ടാക്കിയ ബോംബ് എടുക്കുകയായിരുന്നു. ഇത് മുകളിലേക്ക് എറിഞ്ഞപ്പോള്‍ ഉഗ്രശബ്ദത്തില്‍ താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.ബോംബിന്റെ ചീളുകള്‍ തെറിച്ചു വെള്ളൊഴുക്ക്‌നരിവയലില്‍ പാലയാട്ഡയറ്റ് ഹോസ്റ്റലിനു സമീപം താമസിക്കുന്ന കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീവര്‍ധ് പ്രദീപിനാണ് പരുക്കേറ്റത്.

കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ധര്‍മടം പൊലിസ് വെള്ളൊഴുക്ക് മേഖലയില്‍ തെരച്ചില്‍ ശക്തമായി. ഇന്നും കണ്ണൂരില്‍ നിന്നെത്തിയ ബോംബ്, ഡോഗ്‌സ്‌ക്വാഡുകളും പൊലിസ് സേനയും തെരച്ചില്‍ നടത്തി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ഇവിടെ നിന്നും കിട്ടിയ മറ്റു മൂന്ന് ബോംബുകള്‍ പൊലിസ് അപകടരഹിതമായി നിര്‍വീര്യമാക്കി.തലശേരി എ.സി.പി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ പൊലിസ് പ്രദേശത്ത് റെയ്ഡു നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡിസംബര്‍ ഒന്നിന് കെ.ടി ജയകൃഷ്ണന്‍ അനുസ്മരണ ദിനം ആചരിക്കാനിരിക്കെ ഈ മേഖലയില്‍ പൊലിസ് വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നാണ് സൂചന.

ഇതിനിടെസംഭവത്തില്‍ പരസ്പര ആരോപണങ്ങളുമായി സി.പി. എം, ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിലാണ് ബോംബു സ്‌ഫോടനമുണ്ടായതെന്നും ബി.ജെ.പി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ അക്രമത്തിന് കോപ്പുകൂട്ടുകയാണെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനമെന്ന് സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+