Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പോലീസ് തല്ലി ചതച്ചത് സിപിഎം നേതാവിന്റെ മകനെ; പ്രതിഷേധ മാർച്ച് നടത്തിയത് കെഎസ് യു!

കായംകുളം: പൂവാല ശല്ല്യം ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് തല്ലി ചതച്ച പ്ലസ് വൺ വിദ്യാർത്ഥി സിപിഎം നേതാവിന്റെ മകൻ. എരുവ ലോക്കൽ കമ്മറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ ജോ. സെക്രട്ടറിയുമായ മേടമുക്ക് ഫാത്തിമ മൻസിൽ എംഎ സമദിന്റെ മകൻ അംജത് എ സമദിനാണ് കഴി‍ഞ്ഞ ദിവസം മർദ്ദനമേറ്റത്. പൂവാല ശല്ല്യം ആരോപിച്ചായിരുന്നു അംജതിനെ തല്ലി ചതച്ചത്.

എന്നാൽ സ്കൂളിന് മുന്നിൽ പൂവാലശല്ല്യം നടക്കുന്നതറിഞ്ഞെത്തിയ പോലീസ് കൂടി നിന്നവരെ വിരട്ടിയോടിക്കുക മാത്രമാണ് ചെയ്തതെന്ന് എസ്ഐ പറഞ്ഞു. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മർദ്ദനമേറ്റ അംജതിനെ താലൂുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അകാരണമായി മർദ്ദിച്ചു

അകാരണമായി മർദ്ദിച്ചു

അംജത് സഹപാഠിയായ ഹാറൂണിന്റെ വീട്ടിൽ പോയ ശേഷം ബൈക്കിൽ ഇരുവരും കൂടി പോകവെ ജീപ്പിലെത്തിയ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് അംജത് പറഞ്ഞു.

സ്കൂളിന് സമീപം

സ്കൂളിന് സമീപം

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി എംഎസ്എം ഹൈസ്കൂലിന് സമീപത്തായിരുന്നു സംഭവം അരങ്ങേറിയത്.

വീടിന്റെ മുന്നിലിട്ട് തല്ലി ചതച്ചു

വീടിന്റെ മുന്നിലിട്ട് തല്ലി ചതച്ചു

അംജത് അടിയേറ്റ് റോഡിൽ വീണപ്പോൾ പോലീസ് അടിവയറ്റിൽ ചവിട്ടുകയായിരുന്നു. ഈ സമയത്ത് ലീട്ടിലേക്കോടിയ ഹാറൂണിനെ വീടിന്റെ കാർ പോർച്ചിലിട്ടും പോലീസ് തല്ലി ചതച്ചു.

അമ്മയോടും അപമര്യാദയായി പെരുമാറി

അമ്മയോടും അപമര്യാദയായി പെരുമാറി

സംഭവം എന്താണെന്ന് അന്വേഷിച്ച ഹാറൂണിന്റെ അമ്മയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

ലാത്തികൊണ്ട് നെഞ്ചിൽ കുത്തി

ലാത്തികൊണ്ട് നെഞ്ചിൽ കുത്തി

അംജത്തിന്റെ രണ്ട് കൈകളിലും കാലുകളിലും മർദ്ദനമേറ്റ പാടുകളുണ്ട്. നെഞ്ചിൽ ലാത്തികൊണ്ട് കുത്തിയപാടുമുണ്ട്.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു

മകനെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാരോപിച്ച് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കത്തയച്ചു.

എസ്ഐയും പ്രോബേഷണൽ എസ്ഐയും

എസ്ഐയും പ്രോബേഷണൽ എസ്ഐയും

എസ്ഐ മ‍ഞ്ജുനാഥ്, പ്രൊബേഷണൽ എസ്ഐ സൂധീഷ് എന്നിവരാണ് തന്നെ മർദ്ദിച്ചതെന്ന് അംജത് പറഞ്ഞു.

കെഎസ് യു മാർച്ചിൽ സംഘർഷം

കെഎസ് യു മാർച്ചിൽ സംഘർഷം

അതേസമയം വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. അരമമിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+