ടിസി നല്‍കണമെങ്കില്‍ 4 വര്‍ഷത്തെ ഫീസ് നല്‍കണം; മുക്കം എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ഭീഷണി

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: മുക്കം കെഎംസിടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഭീഷണി. എഞ്ചിനീയറിങ് ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ മറ്റ് കോളേജില്‍ ചേരാന്‍ ടിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാല് വര്‍ഷത്തെ ഫീസ് നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ആറോളം വിദ്യാര്‍ത്ഥികളാണ് ടിസിക്ക് അപേക്ഷിച്ചത്. അതില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പെട്രോളുമായി പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രേഖകള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളെ ഉപരോധിച്ചു.

Kozhikode Map

എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചിരിക്കുകയാണ്.

English summary
Students threaten suicide in Mukkam KMCT engineering college
Please Wait while comments are loading...