കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞുങ്ങളുടെ കത്തുകള്‍ തന്നെ അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: ഹരിത കേരളത്തിന്റെ ഭാവി കുഞ്ഞുങ്ങളുടെ കയ്യില്‍ ഭദ്രമാണെ് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ വലിയ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്നും അത് ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് നല്ല ഭാഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കി കുട്ടികള്‍ മുഖ്യമന്ത്രിക്കയച്ച കത്തുകളില്‍ മികച്ച കത്തുകള്‍ക്കുള്ള സമ്മാനം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്.

കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!കണ്ണൂരില്‍ നായനാര്‍ തന്ത്രം പയറ്റി പിണറായി; അടപടലം പൂട്ടാന്‍ പുതിയ പോലീസ്; ഇനി കളിമാറും!!

പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കത്തുകള്‍ തന്നെ അത്ഭുതപ്പെടുത്തി. ആരുടെയും സഹായമില്ലാതെ കുട്ടികള്‍ എഴുതിയ കത്തുകളാണ് അവയെന്ന് ആ വാക്കുകളില്‍ നിന്ന് തിരിച്ചറിയാനാകും. കൂലിപ്പണിക്കാരനായ അച്ഛന്‍ കൊണ്ടുവരുന്ന വൃക്ഷത്തൈകളെക്കുറിച്ചാണ് ഒരു മൂന്നാം ക്ലാസുകാരന്‍ തനിക്കെഴുതിയ കത്തെന്ന് മുഖ്യമന്ത്രി ഓര്‍മിച്ചു. വീട്ടില്‍ ഒരു കിണറുണ്ടെന്ന് അവന്‍ അഭിമാനത്തോടെ പറയുന്നു.

 harithakeralm

കിണറിനു ചുറ്റും മുളച്ചുനില്‍ക്കുന്ന പുളിമരത്തൈകളുണ്ട്. അത് മുഴുവന്‍ റോഡരികില്‍ നട്ടുപിടിപ്പിക്കാന്‍ സഹായിക്കണമെന്നാണ് അവന്റെ ആവശ്യം. കുട്ടികള്‍ എഴുതിയ കത്തുകള്‍ ഭാവി കേരളത്തിന്റെ വഴികാട്ടിയാണ്. അത് നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളാണ്. കുട്ടികള്‍ കത്തുകളിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനം സംബന്ധിച്ച് കുട്ടികള്‍ക്ക് പറയാനുള്ളതെല്ലാം ഇനിയും എഴുതി അറിയിക്കണം. അക്കാര്യത്തില്‍ യാതൊരു ഭയപ്പാടും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വംഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം

എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് കാഷ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. 38 കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കത്തുകള്‍ ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഹരിതകേരളം എ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് നല്‍കി പ്രകാകനം ചെയ്തു. ജില്ലാകളക്ടര്‍ യുവി ജോസ്, ഐ- പി.ആര്‍ഡി ഡയറക്ടര്‍ ടിവി സുഭാഷ്, വാര്‍ഡ് കൗസിലര്‍ പി കിഷന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍, ഹെഡ്മാസറ്റര്‍ എന്‍ മുരളി, പിടിഎ പ്രസിഡന്റ് കെ രതീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
students wrote letter to CM,as part of haritha kerala mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X