ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതൻ സൻസ്ത; സൻസ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ല?

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എഴുത്തുകാരിയും പ്രശസ്ത പത്രപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വധിച്ചത് ഗോവിന്ദ പൻസാരയെ കൊലപ്പെടുത്തിയ സനാതൻ സൻസ്തയാണെന്ന് സിപിഐ ജനറൽ‌ സെക്രട്ടറി സുധാകർ റെഡ്ഡി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്‍സ്തയെ എന്ത് കൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ പ്രതിപക്ഷമാകാന്‍ തക്ക പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് അവര്‍ക്ക് ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. . 2019ല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴേ തീരുമാനമെടുക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളില്‍ സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കില്ലെന്നും സുധാകർ റെഡ്ഡി ആരോപണം ഉന്നയിച്ചു.

ആരോപണങ്ങൾ അന്വേഷിക്കണം

ആരോപണങ്ങൾ അന്വേഷിക്കണം

സന്‍സ്തയെ എന്ത് കൊണ്ട് നിരോധിക്കുന്നില്ലെന്ന് സുധാകർ റെഡ്ഡി ചോദിച്ചു. ബിജെപിക്കെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

പേര് വെളിപ്പെടുത്തണം

പേര് വെളിപ്പെടുത്തണം

പാനമ പേപ്പറില്‍ ഇടംപിടിച്ച 500 ഇന്ത്യക്കാരെ സംരക്ഷിക്കുന്നതെന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അവരുടെ പേരുവിവരം വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിശാല പ്രതിപക്ഷ ഐക്യം

വിശാല പ്രതിപക്ഷ ഐക്യം

മതനിരപേക്ഷത ഉയര്‍ത്തുന്ന പാര്‍ട്ടികളുമായും ബഹുജന സംഘടനകളുമായും ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് ലക്ഷ്യം.

സിപിഐയുടെ നിലപാട്

സിപിഐയുടെ നിലപാട്

തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് ആണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കണം എന്നതാണ് സിപിഐയുടെ നിലപാടെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

പശു ആക്രമണങ്ങൾ

പശു ആക്രമണങ്ങൾ

പശു ആക്രമണങ്ങള്‍ ക്രമ സമാധാന പ്രശ്‌നം മാത്രമല്ല. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Sudhakar Reddy's comment about Gauri Lankesh murder

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്