സമരം കൊണ്ട് മഹിജ നേടിയത്...സുധാകരന്‍ പറയുന്നു, ആക്രമിക്കപ്പെട്ടത് മഹിജയല്ല, മുഖ്യമന്ത്രി!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരത്തിനെതിരേ മന്ത്രി ജി സുധാകരന്‍. മഹിജയുടെ സമരവുമായി ബന്ധപ്പെട്ടു പുറത്തു വന്ന കാര്യങ്ങളെല്ലാം കെട്ടുകഥയാണന്നും സുധാകരന്‍ പറഞ്ഞു.

1

ആ സമരം കൊണ്ട് മഹിജ എന്തു നേടിയെന്ന ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം കൊണ്ട് മഹിജ എന്താണ് നേടിയത്. പാര്‍ട്ടി അവരുടെ കൂടെയായിരുന്നു. എന്നിട്ടും ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് അവര്‍ ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

2

മഹിജയെ കളിപ്പാവയായി മുന്നില്‍ വച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെനിന്ന ജിഷ്ണുവിന്റെ അമ്മാവന്‍ കൂടിയായ ശ്രീജിത്ത് എന്തൊക്കെയാണ് പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഒരേസമയം ദേശാഭിമാനിക്കാരനും പാര്‍ട്ടിക്കാരനുമായ അയാള്‍ അതേ സര്‍ക്കാരിനെതിരോണ് സമരം ചെയ്തത്. സര്‍ക്കാരിനെതിരേ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

English summary
Minister G sudhakaran says jishnu's mother attacked pinarayi and the government.
Please Wait while comments are loading...