• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുധാകരന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ: നിര്‍ണ്ണായകം ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും നിലപാട്

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റിന്‍റേയും പ്രതിപക്ഷ നേതാവിന്‍റെയും കാര്യത്തില്‍ നടപ്പിലാക്കിയ ഗ്രൂപ്പ് രഹിത നീക്കം സംഘടനാ പുനഃസംഘടനയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതാണ് കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ക്ക് കാരണം. ഇതിനെ പൊളിച്ചെഴുതുമെന്ന് പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പത്തില്‍ നടപ്പിലാവില്ല.

92 പേർ കളത്തിലേക്ക്? സുധാകരന് കീഴിൽ കോൺഗ്രസ് ഒരുങ്ങുന്നു...ആന്റണിയുടെ ആ നിർദ്ദേശവും കർശനമാക്കും92 പേർ കളത്തിലേക്ക്? സുധാകരന് കീഴിൽ കോൺഗ്രസ് ഒരുങ്ങുന്നു...ആന്റണിയുടെ ആ നിർദ്ദേശവും കർശനമാക്കും

ഗ്രൂപ്പ് നേതാക്കള്‍ സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. ഈ സാഹചര്യത്തിലാണ് കെപിസിസിയുടെ സുപ്രധാന രാഷ്ട്രീയകാര്യ സമിതി യോഗം ഉച്ചയ്ക്ക് മുന്നിന് ചേരുന്നത്.

cmsvideo
  തിരുവനന്തപുരം: കെപിസിസി പുനസംഘടന; ജംബോ കമ്മറ്റികള്‍ ഒഴിവാക്കുമോ?

  കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

  രാഷ്ട്രീയ കാര്യസമിതി

  രാഷ്ട്രീയ കാര്യസമിതി യോഗത്തിന് മുമ്പായി പ്രമുഖ നേതാക്കളുടെ അനൗദ്യോഗിക യോഗവും കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റുമാരും ഈ യോഗത്തില്‍ പങ്കെടുത്തു.

  ജംബോ കമ്മിറ്റി


  ജംബോ കമ്മിറ്റികളെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സുധാകരന്‍റെ നീക്കം. നിർവാഹക സമിതിയടക്കം 51 പേർ എന്നതാണു സുധാകരന്‍റെ സ്വപ്നം. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന കാര്യത്തില്‍ ഗ്രൂപ്പുകള്‍ അനുകൂലമാണെങ്കിലും കടുംവെട്ടിനോട് അവര്‍ക്ക് താല്‍പര്യമില്ല.

  ഗ്രൂപ്പ് താല്‍പര്യങ്ങള്‍

  ഗ്രൂപ്പ് താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടത് കൊണ്ട് കൂടിയാണ് പല നേതാക്കള്‍ക്കും പദവികള്‍ ലഭിക്കാന്‍ കാരണമായത്. ഇവരെ പൂര്‍ണ്ണമായും ഒഴിവാക്കുമ്പോള്‍ ഗ്രൂപ്പുകള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് സുധാകരനും വിഡി സതീശനും മുന്നിലുള്ള വെല്ലുവിളി. ഈ സാഹചര്യത്തിലാണ് ഇരുവരം ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുമായി ചർച്ചയിലൂടെ സമവായത്തിനു വഴിതേടുന്നത്.

  ഡിസിസി

  മുഴുവന്‍ ഡിസിസികളിലും പൊളിച്ചെഴുത്തുണ്ടാവുമെന്ന് എഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് ഡിസിസികളിലും ഗ്രൂപ്പ് രഹിത നിയമനങ്ങള്‍ കൊണ്ട് വരാനാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. താഴെത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്.

  ഒരാൾക്ക് ഒരു പദവി

  ഒരാൾക്ക് ഒരു പദവി, ഭാരവാഹികൾക്ക് പ്രായപരിധി, തിരഞ്ഞെടുപ്പിൽ തോറ്റവരെ മാറ്റിനിർത്തൽ എന്നീ മാനദണ്ഡങ്ങളാണ് ജംബോ കമ്മിറ്റി ഒഴിവാക്കാന്‍ സുധാകരന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 15 മുന്‍പ് കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന. അതിന് ശേഷമാവും ഡിസിസികളുടെ പുനഃസംഘടന.

   എന്താണ് പികെയുടെ ലക്ഷ്യം... വീണ്ടും ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ച; ചില സൂചനകള്‍ പുറത്ത് എന്താണ് പികെയുടെ ലക്ഷ്യം... വീണ്ടും ശരദ് പവാറിന്റെ വീട്ടില്‍ ചര്‍ച്ച; ചില സൂചനകള്‍ പുറത്ത്

   'കൊടുത്തുവിട്ട സ്വർണ്ണം ഒരു തരി പോലും വാങ്ങി വെക്കാതെ തിരികെ കൊടുത്തയാളാണ്'; ആർജെ സൂരജിന്റെ വൈറൽ കുറിപ്പ് 'കൊടുത്തുവിട്ട സ്വർണ്ണം ഒരു തരി പോലും വാങ്ങി വെക്കാതെ തിരികെ കൊടുത്തയാളാണ്'; ആർജെ സൂരജിന്റെ വൈറൽ കുറിപ്പ്

  ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Sudhakaran to remove jumbo committees; Decisive is the position of Chennithala and Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X