ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന് പിണറായി സര്‍ക്കാര്‍? ഭേദഗതി മദ്യ ലോബിയെ സഹായിക്കാനോ?
ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം സര്‍ക്കാരിന് എന്തിനാണെന്ന് സുധീരന് ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നയം തിരുത്തുന്നതെന്നും സുധീരന് ആരോപിച്ചു.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം ഭേദഗതി ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെ വിമര്‍ശിച്ച് വിഎം സുധീരന് രംഗത്ത്. ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം സര്‍ക്കാരിന് എന്തിനാണെന്ന് സുധീരന് ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നയം തിരുത്തുന്നതെന്നും സുധീരന് ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യ നിരോധനം ടൂറിസം മേഖലയെ തകര്‍ത്തു എന്ന് പറയുന്നത് തെറ്റാണെന്നും സുധീരന് പറയുന്നു. ടൂറിസം വകുപ്പ് നോരത്തെ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം വരുമാനം വര്‍ധിക്കുന്നുവെന്നും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നുവെന്നുമാണ് വ്യക്തമാക്കിയിരുന്നതെന്നും സുധീരന് പറയുന്നു.

പാതയോരത്തെ മദ്യ ശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമം ശരിയല്ലെന്നും സുധീരന് പറയുന്നു. എജിയുടെ നിയമോപദേശം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സുധീരന് ചൂണ്ടിക്കാട്ടുന്നു. ചില്ലറ വില്‍പ്പന ശാലകള്‍ മാത്രമെ സുപ്രീംകോടതി വിധിയിടെ പരിധിയില്‍ വരൂ എന്നാണ് എജിയുടെ നിയമോപദേശം.
ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ വ്യക്തിയാണ് അഡ്വക്കേറ്റ് ജനറലെന്നും അദ്ദേഹം നല്കുന്ന നിയമോപദേശത്തില്‍ വിശ്വാസമില്ലെന്നും സുധീരന്.
ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്നും എന്നാല്‍ പോലീസിനെ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുക എന്ന തെറ്റായ നിലപാടാണ് അപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുധീരന് കുററപ്പെടുത്തി.
യുഡിഎഫിന്റെ മദ്യ നിരോധനം മൂലം ടൂറിസം മേഖലയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നും അതിനാല്‍ മദ്യ നയം ഭേദഗതി ചെയ്യുന്നുവെന്നുമാണ് എല്‍ഡിഎഫ് പറയുന്നത്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications