Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷയെ പോലീസ് കൊന്നതെന്ന് മാതാവ്

മലപ്പുറം: പോലീസ് സ്‌റ്റേഷനില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതമാണെന്ന് യുവതിയുടെ മാതാവ്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത അനീഷ എന്ന യുവതി ആത്മഹത്യ ചെയ്തത്.

അനീഷയുടെ മാതാവ് സുബൈദയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകളെ പോലീസുകാര്‍ കൊന്ന് കെട്ടിത്തൂക്കിയതാണ്. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സുബൈദ പറയുന്നു.

Aneesha Suicide

മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അനീഷ അടുത്ത ദിവസം രാവിലെയാണ് സ്റ്റേഷനിലെ ഫാനില്‍ ചുരിദാറിന്റെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ചത്. അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

നേരത്തെ പലതവണ മോഷണ കേസുകളില്‍ പെട്ടിട്ടുള്ള ആളാണ് അനീഷ. അതുകൊണ്ട് തന്നെ ഈ ഒരു കേസില്‍ ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്നാണ് നാട്ടുകാരും പറയുന്നത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന വനിത പോലീസ് കുളിമുറിയില്‍ പോയ 10 മിനിറ്റുകൊണ്ട് അനീഷക്ക് തൂങ്ങി മരിക്കാന്‍ കഴിയില്ലെന്നും പറയുന്നു.

സംഭവത്തില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗവും മുന്‍ ജില്ലാ ജഡ്ജിയുമായ മുരളീധരന്‍ സ്‌റ്റേഷനിലെത്തി തെളിവെടുത്തു. യുവതിയെ കസ്റ്റഡിയില്‍ എടുത്തുമായി ബന്ധപ്പെട്ടോ, തെളിവെടുപ്പിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ടോ ഒരു രേഖയും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+