കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ വില്ലന്മാരോ?; കേരളത്തിലെ ആത്മഹത്യയില്‍ മുന്നില്‍ വിവാഹിതരായ പുരുഷന്മാര്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും വിവാഹിതരായവരാണെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ കാര്യത്തില്‍ കേരളത്തിന് എട്ടാം സ്ഥാനമാണ്.

2015ല്‍ കേരളത്തില്‍ 7692 പേര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാ നിരക്ക് ലക്ഷത്തില്‍ 21.2 % ആയിരുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ 24.1 ശതമാനം മാനസിക, ശാരീരക രോഗങ്ങള്‍ കാരണവും 36.5 ശതമാനം കുടുംബ പ്രശ്‌നങ്ങള്‍ മൂലവുമാണ്. പുരുഷന്മാരുടെ ഇടയില്‍ നടക്കുന്ന ആത്മഹത്യകളില്‍ 50 ശതമാനവും 15 വയസിനും 45നും ഇടയിലാണെന്ന് തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എന്‍.സുരേഷ് കുമാര്‍ പറഞ്ഞു.

suicide

നേരത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ കണക്കില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ്. കുടുംബ ആത്മഹത്യയുടെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ട്. കര്‍ഷക ആത്മഹത്യകളേക്കാള്‍ കൂടുതല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളാണ് കൂടുതല്‍ നടക്കുന്നത്. വിവാഹശേഷമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍ പുരുഷന്മാരെ ആത്മഹത്യയ്ക്ക് പ്രരിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ പഠനം നടത്തുമെന്നാണ് സൂചന.

English summary
Suicide rate in Kerala shows downward trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X