ഇപ്പോ ചാടും! പത്ത് നില ഫ്ളാറ്റിന് മുകളില്‍ കയറി സ്ത്രീകളുടെ ആത്മഹത്യ ഭീഷണി,സംഭവം തിരുവനന്തപുരത്ത്

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ ബില്‍ഡേഴ്‌സില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ആത്മഹത്യ ഭീഷണി മുഴക്കി. മെയ് 15 തിങ്കളാഴ്ച രാവിലെ പത്തരയോടെ പട്ടം മുട്ടടയിലെ പത്ത് നില ഫഌറ്റിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യ ഭീഷണി.

ആത്മഹത്യ ഭീഷണി മുഴക്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അനുനയിപ്പിക്കാനായി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍, മുന്‍ മേയര്‍ ചന്ദ്രിക, കെ മുരളീധരന്‍ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പണം കിട്ടാതെ താഴെയിറങ്ങില്ലെന്നായിരുന്നു സംഘത്തിന്റെ നിലപാട്. ഒടുവില്‍ സ്ഥാപനമുടമകളുമായി സംസാരിച്ച് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ഉറപ്പിന്മേലാണ് ഇവര്‍ താഴെയിറങ്ങിയത്.

പത്ത് നില ഫഌറ്റിന് മുകളില്‍...

പത്ത് നില ഫഌറ്റിന് മുകളില്‍...

തിരുവനന്തപുരം പട്ടം മുട്ടടയിലെ പത്ത് നില ഫഌറ്റിന് മുകളില്‍ കയറിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ആത്മഹത്യ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

പണം തിരികെ വേണമെന്ന്...

പണം തിരികെ വേണമെന്ന്...

മുട്ടട സ്വദേശികളായ രാജേന്ദ്രന്‍, സുധീഷ്, സുമ ജോര്‍ജ്, ലൈല, അജിത എന്നിവരാണ് പത്ത് നില ഫഌറ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. സ്വകാര്യ ബില്‍ഡേഴ്‌സില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പോലീസിലും പരാതി നല്‍കി...

പോലീസിലും പരാതി നല്‍കി...

സ്വകാര്യ ബില്‍ഡേഴ്‌സ് ആരംഭിച്ച ഫിനാന്‍സ് കമ്പനിയിലേക്ക് പണം നിക്ഷേപിച്ചവരുടെ മുതലും പലിശയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതിനെതുടര്‍ന്നാണ് അഞ്ചംഗ സംഘം ഫഌറ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

സബ്കളക്ടറും എംഎല്‍എയും...

സബ്കളക്ടറും എംഎല്‍എയും...

ആത്മഹത്യ ഭീഷണി മുഴക്കിയവരെ അനുനയിപ്പിക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും ഇവര്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും, കെ മുരളീധരന്‍ എംഎല്‍എയും മുന്‍ മേയര്‍ എം ചന്ദ്രികയും സ്ഥലത്തെത്തിയത്.

ഫയര്‍ഫോഴ്‌സും...

ഫയര്‍ഫോഴ്‌സും...

സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്ഥലത്ത് തമ്പടിച്ചത്. സുരക്ഷ സംവിധാനങ്ങളുമായി ചെങ്കല്‍ ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

കമ്പനി ഉടമകളുമായി സംസാരിക്കാമെന്ന്...

കമ്പനി ഉടമകളുമായി സംസാരിക്കാമെന്ന്...

ഒടുവില്‍ കെ മുരളീധരന്‍ കമ്പനി ഉടമകളുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് അഞ്ചുപേരും താഴെയിറങ്ങാന്‍ തയ്യാറായത്. മൂന്ന് മണിക്കൂറോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു അഞ്ചംഗ സംഘം താഴെയിറങ്ങിയത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ...

ഡ്രൈവിങ് ലൈസന്‍സ് ഇനി കിട്ടാക്കനിയാവും!! എല്ലാം തീരുന്നു...ഇനി ദിവസങ്ങള്‍ മാത്രം!! കൂടുതല്‍ വായിക്കൂ...

English summary
suicide threat in trivandrum city.
Please Wait while comments are loading...