• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍

 • By Desk

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പോയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അസുഖം എന്താണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.ഇതോടെ പിണറായിയുടെ രോഗത്തെ കുറിച്ചും ചികിത്സാ വിവരങ്ങളെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി.

കൊല്ലം കൊട്ടിയത്ത് അദ്ഭുതമായി 'ഡീസല്‍ കിണര്‍'.. തൊട്ടിയിറക്കിയാല്‍ വെള്ളത്തിന് പകരം ഡീസല്‍!

ഹനാന് നട്ടെല്ലിന് പരിക്ക്, സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലൈവ്

എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് സുനിതാ ദേവദാസ്. കുരു പൊട്ടി ചലം ചീറ്റി പറന്നു നടക്കുന്ന നികൃഷ്ട ജീവികൾക്ക് ആശ്വാസം കിട്ടുമെങ്കിലോ എന്ന് കരുതി ചിലത് വിശദീകരിക്കാം എന്ന് വ്യക്തമാക്കിയാണ് സുനിത ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. പോസ്റ്റ് വായിക്കാം

വിദഗ്ദ ചികിത്സ

വിദഗ്ദ ചികിത്സ

പിണറായി വിജയൻറെ അമേരിക്കൻ യാത്രയും സ്വകാര്യതയും
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ചികിത്സക്കായി അമേരിക്കയിലാണ്. അദ്ദേഹം അവിടെയെത്തി Rochester ൽ ഉള്ള മയോ ക്ലിനിക്കിൽ ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിനു വിദ്ഗ്ധ ചികിത്സ ആവശ്യമുണ്ട്.
ഇത്രയും പറഞ്ഞത് അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കാതെയല്ല . പലരും എഴുതിയിടുന്നത് വായിച്ചു സഹികെട്ടാണ്. എത്ര വൃത്തികെട്ട രീതിയിലാണ് ആളുകൾ ഒരു മനുഷ്യന്റെ രോഗാവസ്ഥയെ പോലും പരിഹസിക്കുന്നത്

മനുഷ്യാവകാശം

മനുഷ്യാവകാശം

ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ചില മനുഷ്യാവകാശങ്ങൾ ഉണ്ട്. അതിലൊന്നാണ് സ്വകാര്യത എന്നത്. തന്റെ രോഗാവസ്ഥയടക്കമുള്ള തനിക്ക് പൊതുജനങ്ങളെ അറിയിക്കാൻ താല്പര്യമില്ലാത്ത എന്തും സ്വകാര്യമാക്കി വക്കാൻ ഏത് മനുഷ്യനും അവകാശമുള്ളതു പോലെ പിണറായി വിജയനും അവകാശമുണ്ട്. അത് മാനിക്കുക.

എന്തവകാശം

എന്തവകാശം

പിണറായി മുഖ്യമന്ത്രിയാണ് , അതിനാൽ രോഗത്തിന്റെയും ചികിത്സയുടെയും മുഴുവൻ വിവരങ്ങളും ഞങ്ങളെ അറിയിക്കണം എന്നൊക്കെ കുറെ പേര് അവകാശം ഉന്നയിക്കുന്നത് കണ്ടു. എന്തവകാശം ? എനിക്ക് എന്റെ രോഗാവസ്ഥ പറയാനോ നിങ്ങളെ അറിയിക്കാനോ താല്പര്യമില്ല എന്ന് പിണറായി പറഞ്ഞാൽ തീരുന്നതേയുള്ളു നിങ്ങളുടെയൊക്കെ അവകാശത്തിനു വേണ്ടിയുള്ള ഈ മുറവിളി. മുറവിളിക്കാർ അത്രയും വൃത്തികെട്ടവരാണെങ്കിൽ നിങ്ങൾക്ക് ചെലവായ പൈസ അറിയാതെ ഉറക്കം വരില്ലെങ്കിൽ അത് ചോദിക്കാം.
അപ്പൊ ഒരു തുക നിങ്ങൾക്ക് അറിയാൻ കഴിയും .

വിശദീകരിക്കാം

വിശദീകരിക്കാം

എങ്കിലും പിണറായി തന്റെ രോഗാവസ്ഥ ചർച്ച ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ അവിടെ തീരും നിങ്ങളുടെയൊക്കെ അറിയാനുള്ള അവകാശവും അഹങ്കാരവും മര്യാദ പഠിപ്പിക്കലും എല്ലാം .
കുരു പൊട്ടി ചലം ചീറ്റി പറന്നു നടക്കുന്ന നികൃഷ്ട ജീവികൾക്ക് ആശ്വാസം കിട്ടുമെങ്കിലോ എന്ന് കരുതി ചിലത് വിശദീകരിക്കാം.
1 . പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ചെറുപ്പ കാലം മുതൽ 74 വയസ്സ് വരെയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. തന്റെ ജീവിതം മുഴുവനും അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനുമാണ് ചെലവഴിച്ചത്.

യാതൊന്നുമില്ല

യാതൊന്നുമില്ല

അദ്ദേഹത്തിന് എം എൽ എ എന്ന നിലയിൽ ചെറിയ പൈസ ലഭിച്ചിട്ടുണ്ടാവും. ഇപ്പോൾ മുഖ്യമന്ത്രിയുടെ ശമ്പളവും ഉണ്ട്.
എന്നാൽ അദ്ദേഹത്തിന് മെഡിക്കൽ ലീവോ , earn ലീവ് സറണ്ടറോ തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും കിട്ടുന്ന യാതൊന്നും ഉണ്ടായിരുന്നില്ല.
ഒരു ഐ എ എസുകാരന്റെ ശമ്പളം , ആനുകൂല്യങ്ങൾ തുടങ്ങി ഇദ്ദേഹത്തെ പോലെ പണിയെടുക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഓർക്കുക. എന്നിട്ട് അതിനെ മുഴുവൻ സമയ രാഷ്ട്രീയക്കാരുടെ വരുമാനവുമായി ഒന്ന് തട്ടിച്ചു നോക്കുക.

വരുമാനമില്ല

വരുമാനമില്ല

പിണറായി വിജയനെ പോലുള്ള രാഷ്ട്രീയക്കാർ 24 മണിക്കൂറും പണിയെടുത്തു കൊണ്ടിരിക്കുകയാണ്. രാഷ്ട്രനിര്മാണത്തിൽ അവർക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ ഇവർക്കാർക്കും സർക്കാർ ജീവനക്കാരെ പോലെ വരുമാനമില്ല.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് അസുഖം വന്നാൽ ലോകത്തുള്ള ഏറ്റവും നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിക്കണം. അതിനു നിലവിൽ നിയമവുമുണ്ട്. അത് പിണറായി വിജയൻ ഉപയോഗപ്പെടുത്തുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാവുന്നത് എന്തിനാണ് മനുഷ്യരെ ?

ആവശ്യമുണ്ട്

ആവശ്യമുണ്ട്

അദ്ദേഹം അമേരിക്കയിൽ കിട്ടുന്ന ഏറ്റവും നല്ല ചികിത്സ കഴിഞ്ഞു ആരോഗ്യവാനായി തിരിച്ചു വരട്ടെ. ഇത്രയും കാര്യശേഷിയുള്ള മുഖ്യമന്ത്രിയുടെ സേവനം ഇനിയും നമ്മുടെ നാടിന് ആവശ്യമുണ്ട്. അതിനു അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതായിരിക്കുക എന്നതും പ്രധാനമാണ്.
2 . ഒരു വ്യക്തി രാഷ്ട്രീയക്കാരനാവുന്നതും പൊതുപ്രവർത്തകനാവുന്നതും കമ്മ്യൂണിസ്റ് ആവുന്നതും ഒരു ആത്മസമർപ്പണം തന്നെയാണ്. തർക്കമില്ല. എന്നാൽ ജീവിതത്തിൽ വിരക്തിയാവണം അങ്ങനെയുള്ളവരുടെ മുഖമുദ്ര എന്ന് ശഠിക്കുന്നത് ഒരുതരം സാഡിസമാണ്.
രാഷ്ട്രീയക്കാരും മനുഷ്യരാണ്.

മനുഷ്യരാണ്

മനുഷ്യരാണ്

കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. അവർ നല്ല വസ്ത്രം ധരിക്കട്ടെ, നല്ല കണ്ണട വെക്കട്ടെ, നല്ല വീട്ടിൽ താമസിക്കട്ടെ , നല്ല വണ്ടിയിൽ യാത്ര ചെയ്യട്ടെ, വേഗമെത്താൻ മന്ത്രിമാർ സിഗ്‌നലിൽ കാത്ത് കിടക്കാതെ മുന്നോട്ട് പോകട്ടെ. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകട്ടെ, അവരുടെ മക്കൾക്ക് നല്ല ജോലിയുണ്ടാവട്ടെ, ബിസിനെസ്സ് ഉണ്ടാവട്ടെ, രോഗം വന്നാൽ അവർ നല്ല ആശുപത്രിയിൽ ചികിത്സിക്കട്ടെ, നല്ല ആഹാരം കഴിക്കട്ടെ .

 വാശി പിടിക്കരുത്

വാശി പിടിക്കരുത്

അല്ലാതെ രാഷ്ട്രീയക്കാർ മുഴുവൻ കട്ടൻ ചായയും വടയും കുടിലിൽ താമസവും ജനറൽ ആശുപത്രിയിലെ മരുന്നും സർക്കാർ സ്‌കൂളിലെ വിദ്യാഭ്യാസവും മതി എന്ന് വാശി പിടിക്കരുത്. പുതിയ കുപ്പായവും കീറിയിട്ട് ഇട്ടാൽ മതി എന്ന് നിർബന്ധിക്കരുത്. പാലൊഴിച്ച കാപ്പി നിഷിദ്ധമെന്നും അത്യാധുനിക ചികിത്സകൾ അരുതെന്നും തീട്ടൂരം ഇറക്കരുത്. പച്ചമലയാളത്തിൽ പറഞ്ഞാൽ , അല്ലെങ്കിൽ വേണ്ട ഇംഗ്ലീഷിൽ പറയാം സാഡിസമാണ്.

അമേരിക്കയില്‍ പോയി

അമേരിക്കയില്‍ പോയി

3 . നാട്ടിൽ പകർച്ച വ്യാധികൾ വന്നാൽ ആദ്യം മരിക്കേണ്ടത് ഭരണാധികാരികൾ അല്ല. വെള്ളപ്പൊക്കം വന്നാൽ ആദ്യമൊഴുകി പോകേണ്ടത് ഭരണാധികാരികളുടെ വീടല്ല, നിങ്ങൾക്ക് ആശ്രയിക്കാനുള്ള അഭയ സ്ഥാനങ്ങളാണ് ഭരണാധികാരികൾ. അവർ ആരോഗ്യത്തോടെ ഇരിക്കട്ടെ. അവരുടെ വിഷനാണ് നാടിൻറെ നന്മ. അവരുടെ ആരോഗ്യമാണ് നാളെയുടെ പുരോഗതി.
കെ കരുണാകരന് ആക്സിഡന്റ് സംഭവിച്ചപ്പോൾ അദ്ദേഹത്തിന് ഏറ്റവും വിശ്വാസം അമേരിക്കയിലെ ഡോക്ടർ എം വി പിള്ളയെ ആയിരുന്നു. കരുണാകരൻ അമേരിക്കയിൽ പോയി ചികിത്സിച്ചു. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നു.

എന്തുകൊണ്ട് മയോ ക്ലിനിക്ക്

എന്തുകൊണ്ട് മയോ ക്ലിനിക്ക്

ഇപ്പോൾ പിണറായി വിജയനും കാൻസർ വിദഗ്ധനായ ഡോക്ടർ എം വി പിള്ളയെ ചികിത്സക്കായി കൺസൾട്ട് ചെയ്തിരുന്നു. (അതിനു മുൻപ് പിണറായി ചികിത്സക്കായി അപ്പോളോ ആശുപതിയിലായിരുന്നു കാണിച്ചിരുന്നത്. ) അദ്ദേഹത്തിന്റെ കൂടി നിര്ദേശപ്രകാരമാവാം ഇപ്പോൾ അമേരിക്കയിൽ ചികിത്സ നടത്തുന്നത്. എന്നാൽ ചികിത്സ സംഘത്തിൽ ഡോക്ടർ എം വി പിള്ള ഇല്ല. വിദേശ ഡോക്ടർമാണ് പിണറായിയെ ചികിത്സിക്കുന്നത്.
എന്ത് കൊണ്ട് മയൊ ക്ലിനിക് ?
1 . രോഗിയുടെ സ്വകാര്യത. ലോകത്ത് വികസിത രാജ്യങ്ങളിലെല്ലാം രോഗിയുടെ സ്വകാര്യത മാനിക്കാറുണ്ടെങ്കിലും മായോ ക്ലിനിക്കിൽ രോഗിയുടെ സ്വകാര്യതയും ചികിത്സയുടെ വിശദാംശങ്ങൾ പുറത്തു നൽകില്ല എന്നതും പ്രത്യേകതയാണ്.

ഇവിടെ തന്നെയാണ് ചികിത്സിക്കേണ്ടത്

ഇവിടെ തന്നെയാണ് ചികിത്സിക്കേണ്ടത്

2 . ഏറ്റവും മികച്ച ചികിത്സ ഇവിടെ ലഭ്യമാണ്. രോഗിയെ ചികിത്സക്കായി മാത്രമേ ആശുപത്രിയിൽ കൊണ്ടു വരൂ. ബാക്കി സമയം ആശുപത്രിയോട്‌ ‌ ചേർന്ന താമസസ്ഥലത്ത്‌ വിശ്രമിക്കാം.
3 . ഇന്ത്യയിൽ കിട്ടാത്ത എന്ത് ഇവിടെ കൂടുതൽ കിട്ടും എന്നാണെങ്കിൽ ഏറ്റവും മികച്ച, കുറ്റമറ്റ രീതിയിൽ കോശങ്ങൾ മാത്രം ( ചുറ്റുമുള്ളവ നശിപ്പിക്കാതെ, കരിക്കാതെ ) നശിപ്പിച്ചു പൂർണ ആരോഗ്യവാനായി രോഗിയെ പുറത്തു വിടാൻ ഇവർക്ക് കഴിയും.74 വയസ്സുള്ള ഒരു മനുഷ്യൻ - വെറും മനുഷ്യനല്ല , ഇന്ന് കേരളത്തിലെ ഏറ്റവും വിലയുള്ള മനുഷ്യൻ - ഇവിടെ തന്നെയാണ് ചികിത്സിക്കേണ്ടത് .

അര്‍ഹതയുണ്ട്

അര്‍ഹതയുണ്ട്

അദ്ദേഹത്തിന് അതിനു അർഹതയുണ്ട്.
ഒരായുസ്സ് മുഴുവൻ നാടിനു വേണ്ടിയും പാർട്ടിക്ക് വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ഉഴിഞ്ഞു വച്ച ഒരു 74കാരനായ മികച്ച ഭരണാധികാരിക്ക് മികച്ച ചികിത്സ നൽകേണ്ടത് ആ നാട്ടിലെ പൗരന്മാരുടെ ഉത്തരവാദിത്തം കൂടിയാണ്.
മൂന്നാഴ്ചത്തെ ചികിത്സ കഴിഞ്ഞു പൂര്ണാരോഗ്യവാനായി പിണറായി വിജയൻ തിരിച്ചെത്തട്ടെ. നമുക്ക് എന്നിട്ട് ഒരുപാട്‌ കാര്യങ്ങൾ ചെയ്യാനുണ്ട്. അദ്ദേഹം തുടങ്ങി വച്ച പുരനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹം തന്നെ വേണം നമ്മുടെ മുന്നിൽ നില്ക്കാൻ.

cmsvideo
  എന്താണ് പിണറായി വിജയന്റെ രോഗം? | Oneindia Malayalam
  അറപ്പ് കൂടി വരുന്നു

  അറപ്പ് കൂടി വരുന്നു

  ആരോഗ്യവാനായി തിരിച്ചെത്താൻ എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ സ്നേഹവും .
  NB: ഇത്രയും എഴുതിയത് പലരും എഴുതിയ വെറുപ്പിന്റെ കുറിപ്പുകൾ വായിച്ചിട്ടാണ്. ഒരാൾ എഴുതി കണ്ടു. പിണറായിക്ക് എന്തോ ഒരു അപൂർവ അസുഖമാണ്. അതിൽ പലരും പല കമന്റുമിട്ട് അശ്ളീല ചിരി ചിരിക്കുന്നതും കണ്ടു. അത്തരം പല എഴുത്തുകളും കണ്ടു.
  സംഘികളുടെ .......... എന്നതിൽ കുറഞ്ഞു ഒന്നും പറയാൻ തോന്നുന്നില്ല. ഓരോ ദിവസം കഴിയുംതോറും ഇവറ്റയൊടുള്ള അറപ്പ് കൂടി കൂടി വരികയാണ്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  പാക്കിസ്ഥാനികള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിച്ചപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു! കുറിപ്പ്

  lok-sabha-home

  English summary
  sunitha devadas facebook post about cm pinarayis treatment

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more