കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; തിരുവാഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചത്,പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് ആഭരണത്തില്‍ അവകാശമില്ലെന്നും കോടതി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

 sabarinew8-

ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോയെന്ന് കേസ് പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇതോടെ ആഭരണങ്ങള്‍ ഇപ്പോഴും രാജകുടുംബത്തിന്‍റെ പക്കല്‍ തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് തിരുവാഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിയത്.

തിരുവാഭരണം ദൈവത്തിന്‍റേതാണോ അതോ രാജകുടുംബത്തിന്‍റേതാണോയെന്ന് വ്യക്തത വരുത്തണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. അതേസമയം തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തേ കെസ് പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിന് മാത്രമായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് മാസത്തെ സമയമായിരുന്നു കോടതി ഇതിന് നല്‍കിയത്. ഇന്ന് കേസ് പരിഗണിക്കവേ നാലാഴ്ച സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

English summary
Supreme court against Panthalam palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X