ഗവർണ്ണർക്ക് സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമർശനം: രണ്ട് വർഷം എന്തെടുക്കുകയായിരുന്നു?
ഡല്‍ഹി: ബില്ലുകള്‍ പിടിച്ച് വെച്ചതില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകള്‍ പിടിച്ച് വെക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സർക്കാറിന്റെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാകില്ലെന്നും പറഞ്ഞു. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവർണ്ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന മുഖ്യമന്ത്രിയും ബില്ല് അവതരിപ്പിച്ച മന്ത്രിയും ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കേരള സർക്കാർ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണ്ണർ ഒപ്പിടാത്തത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കാട്ടിയായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളില്‍ ഒപ്പ് വെയ്ക്കാതെ ദീര്‍ഘനാള്‍ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാവുമെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ പിടിച്ച് വെച്ച ഒരു ബില്ലില്‍ കഴിഞ്ഞ ദിവസം ഒപ്പിടുകയും ബാക്കിവരുന്ന ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്ന് ഗവർണ്ണർക്ക് വേണ്ടി എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സുപ്രീംകോടതിയില്‍ ഹർജി വന്നതിന് ശേഷം മാത്രമാണ് ഗവർണ്ണർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ മുന്‍ എജി കെകെ വേണുഗോപാലിന്റെ വാദം.
ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. ന്യായീകരിക്കാനാവാത്ത ഈ നടപയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകണമെന്നും കെകെ വേണുഗോപാല്‍ വാദിച്ചു. ഗവർണ്ണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലിന്റെ കാര്യത്തില്‍ മാർഗ്ഗ നിർദേശം പുറപ്പെടുവിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹർജി പരിഗണിച്ചുകൊണ്ട് രൂക്ഷമായ വിമർശനാണ് കോടതി ഗവർണ്ണർക്കെതിരെ നടത്തിയത്. ഗവർണ്ണർമാർക്ക് ഇത്തരത്തില്‍ ബില്ല് പിടിച്ച് വെക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ അവകാശം ഹനിക്കുന്ന നടപടിയാണ് ഇത്. ഗവർണ്ണർക്ക് സ്വന്തം അധികാരം ഉപയോഗിച്ച് സർക്കാറിന്റെ അവകാശം ഹനിക്കാനുള്ള ഒരു അവകാശവുമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പൊതുജനാരോഗ്യ ബില്ലിലായിരുന്നു ഗവർണ്ണർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. സഹകരണ നിയമ ഭേദഗതി ബില്‍, ലോകായുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സേര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications