കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരൂര്‍ മനോജ് വധം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക്, സര്‍ക്കാരിന് തിരിച്ചടി

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ മാത്രമാണ് സിബിഐ കോടതിയില്‍ വിചാരണ നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ക്രിമിനല്‍ കേസുകളില്‍ അതാത് കോടതി പരിധിക്കുള്ളില്‍ വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍

  • By Akshay
Google Oneindia Malayalam News

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതി. കേസ് തലശ്ശേരി കോടതിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ മാത്രമാണ് സിബിഐ കോടതിയില്‍ വിചാരണ നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ക്രിമിനല്‍ കേസുകളില്‍ അതാത് കോടതി പരിധിക്കുള്ളില്‍ വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞു.

 സിബിഐ

സിബിഐ

കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് സിബിഐ ആണ് കോടതിയെ സമീപിച്ചത്.

 സുപ്രീംകോടതി

സുപ്രീംകോടതി

ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവ് വന്നതിനെ തുടര്‍ന്ന സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

പി ജയരാജന്‍

പി ജയരാജന്‍

2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപെടുന്നത്. പി ജയരാജന്‍ ഉള്‍പെടെയുളള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

 എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍

കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയാണ് ഇത്. ക്രിമിനല്‍ കേസുകളില്‍ അതാത് കോടതി പരിധിക്കുള്ളില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദമാണ് കോടതി തള്ളിയത്.

English summary
Supreme Court statement about Kathirur Manoj murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X