കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം ഡിജിറ്റല്‍'... അപ്പോള്‍ ആ പത്ത് ലക്ഷമോ? കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി കുളംതോണ്ടുമോ കുഴല്‍പണ കേസ്?

Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി/തിരുവനന്തപുരം: കുഴല്‍പണ കേസുമായി കെ സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. സികെ ജാനുവിന് പത്ത് ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറി എന്നതാണത്.

Recommended Video

cmsvideo
CK Janu asked for Rs 10 cr; K Surendran gave Rs 10 lakh, confirms JRP treasurer

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

എം ഗണേശനെ കുരുക്കി ധര്‍മരാജന്റെ മൊഴി; കള്ളം പറഞ്ഞത് ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയോ? കൂടുതല്‍ കുരുക്ക്എം ഗണേശനെ കുരുക്കി ധര്‍മരാജന്റെ മൊഴി; കള്ളം പറഞ്ഞത് ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയോ? കൂടുതല്‍ കുരുക്ക്

ആരോപണമുനകള്‍ കെ സുരേന്ദ്രനിലേക്ക്... അക്കൗണ്ടിൽ 100 കോടി ബാലൻസെന്ന് ബിജെപി നേതാവ്, ഹെലികോപ്റ്ററും വിവാദത്തിൽആരോപണമുനകള്‍ കെ സുരേന്ദ്രനിലേക്ക്... അക്കൗണ്ടിൽ 100 കോടി ബാലൻസെന്ന് ബിജെപി നേതാവ്, ഹെലികോപ്റ്ററും വിവാദത്തിൽ

ഈ ഇടപാടിന് ഇടനിലനിന്നു എന്ന് പറയപ്പെടുന്ന പ്രസീതയും കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. കുഴല്‍പണ കേസിനെ നിഷേധിക്കാന്‍ കെ സുരേന്ദ്രന്‍ പറഞ്ഞ വാദങ്ങളെ എല്ലാം ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഒരുപക്ഷേ, കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയേക്കാവുന്ന കാര്യങ്ങളാണ് നടക്കുന്നത്. പരിശോധിക്കാം...

പത്ത് ലക്ഷം രൂപ

പത്ത് ലക്ഷം രൂപ

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കെ സുരേന്ദ്രന്‍ നല്‍കി എന്ന വിവരം ആണ് പുറത്ത് വരുന്നത്. പത്ത് കോടി രൂപയാണ് സികെ ജാനു ആവശ്യപ്പെട്ടത് എന്നും പറയുന്നുണ്ട്. ഈ പണം സുരേന്ദ്രന്‍ കൈമാറി എന്നും ആരോപണമുണ്ട്.

പറഞ്ഞതും കേട്ടതും അറിഞ്ഞതും

പറഞ്ഞതും കേട്ടതും അറിഞ്ഞതും

സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി)യുടെ ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ആദ്യം പുറത്തെത്തിയത്. പിന്നീട് ഇക്കാര്യം പ്രസീത തന്നെ സ്ഥിരീകരിച്ചു. കെ സുരേന്ദ്രന്‍, സികെ ജാനുവിന് 10 ലക്ഷം രൂപ നല്‍കി എന്നും അവര്‍ സ്ഥിരീകരിക്കുന്നുണ്ട്.

കുഴല്‍പണത്തിലെ പ്രതികരണം

കുഴല്‍പണത്തിലെ പ്രതികരണം

കൊടകര കുഴല്‍പണ കേസില്‍ പണം എത്തിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണെന്ന് പോലീസ് ഏറെക്കുറേ ഉറപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സംശയമുനയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കളും ആണ്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എല്ലാം ഡിജിറ്റല്‍ ആയിട്ട് മാത്രമാണെന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

ഈ പത്ത് ലക്ഷം

ഈ പത്ത് ലക്ഷം

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയത് തിരുവനന്തപുരത്ത് വച്ചാണെന്നാണ് പറയുന്നത്. അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ തൊട്ട് തലേന്ന് ആയിരുന്നു ഇത്. അമിത് ഷായുടെ പരിപാടില്‍ സികെ ജാനുവും പങ്കെടുത്തിരുന്നു. അങ്ങനെയെങ്കില്‍ സികെ ജാനുവുമായി എങ്ങനെയുള്ള പണമിടപാടാണ് കെ സുരേന്ദ്രന്‍ നടത്തിയത് എന്ന് വ്യക്തമാക്കപ്പെടേണ്ടതാണ്.

കൊടകര കേസില്‍

കൊടകര കേസില്‍

കൊടകര കുഴല്‍പണ കേസില്‍ മൂന്നര കോടി രൂപ തട്ടിയെടുക്കപ്പെട്ടു എന്നാണ് പറയുന്നത്. ഇതില്‍ ബിജെപി നേതാക്കളുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ചുമതല സംസ്ഥാന പ്രസിഡന്റും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയ്ക്കും ആണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേശനെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അടുത്തതായി അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തുമെന്നും വാര്‍ത്തകളുണ്ട്.

400 കോടിയില്‍ 244 കോടി എവിടെ?

400 കോടിയില്‍ 244 കോടി എവിടെ?

കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത് 400 കോടി രൂപയാണെന്ന രീതിയിലും ചില മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിരുന്നു. അതില്‍ ആകെ ചെലവഴിച്ചത് 156 കോടി രൂപ മാത്രമാണത്രെ. ബാക്കി 244 കോടി രൂപ കാണാനില്ലെന്നായിരുന്നു രണ്ട് ദിവസം മുമ്പ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സത്യമെങ്കില്‍, ഇക്കാര്യത്തിനും സുരേന്ദ്രന്‍ മറുപടി പറയേണ്ടിവരും.

100 കോടി സുരേന്ദ്രന്‍ തട്ടിയെന്ന്

100 കോടി സുരേന്ദ്രന്‍ തട്ടിയെന്ന്

ഇതിനിടെ ബിജെപിയില്‍ നിന്ന് തന്നെ കെ സുരേന്ദ്രനെതിരെ വലിയൊരു ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ സുരേന്ദ്രന്റെ അക്കൗണ്ടില്‍ 100 കോടി രൂപയെങ്കിലും ബാലന്‍സ് ഉണ്ടാകും എന്നാണ് സി ജയകൃഷ്ണന്‍ എന്ന ബിജെപി നേതാവ് ഫേസ്ബുക്കില്‍ എഴുതിയത്. ഇത് പാര്‍ട്ടിയ്ക്കുള്ളിലും വലിയ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.

ഹെലികോപ്റ്ററും പ്രശ്‌നത്തില്‍

ഹെലികോപ്റ്ററും പ്രശ്‌നത്തില്‍

രണ്ട് മണ്ഡലത്തില്‍ ഓടിയെത്താന്‍ കെ സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വം ഹെലികോപ്റ്റര്‍ അനുവദിച്ചിരുന്നു. ഈ ഹെലികോപ്റ്ററിലും കള്ളപ്പണം കടത്തിയെന്ന ഗുരുതര ആരോപണവും ഇപ്പോള്‍ പലരും ഉയര്‍ത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ കള്ളപ്പണം ആണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് എന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

തോല്‍വിയും നാണക്കേടും

തോല്‍വിയും നാണക്കേടും

ഇത്തവണ തരക്കേടില്ലാത്ത വിജയം നേടും എന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പണം എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും വോട്ട് വിഹിതം കുറയുകയും ചെയ്തു. ഇതോടെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതൃത്വം നാണം കെടുന്ന സ്ഥിതിയും ഉണ്ടായി.

കള്ളപ്പണം കൂടി വന്നാല്‍

കള്ളപ്പണം കൂടി വന്നാല്‍

ഇപ്പോള്‍ കള്ളപ്പണ ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എന്ത് നടപടി സ്വീകരിക്കും എന്ന് കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് കിട്ടിയ ആനുകൂല്യങ്ങളോ ഇളവുകളോ കെ സുരേന്ദ്രന് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സൂചനകളുണ്ട്. ഒരുപക്ഷേ, രാഷ്ട്രീയ ഭാവി തന്നെ അവസാനിപ്പിക്കുന്ന നടപടികളും ഒരു വിഭാഗം പ്രതീക്ഷിക്കുന്നു.

നേരത്തേ നല്‍കിയ മുന്നറിയിപ്പ്

നേരത്തേ നല്‍കിയ മുന്നറിയിപ്പ്


കേരളത്തില്‍ വിഭാഗീയത രൂക്ഷമായ സമയത്ത് തന്നെ കേന്ദ്ര നേതൃത്വം കെ സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് , മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ അമിത് ഷാ ഇടപെട്ട് പശ്ചിമ ബംഗാള്‍ മാതൃകയില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കും എന്നായിരുന്നു മുന്നറിയിപ്പ്. സമസ്ത മേഖലകളിലും പരാജയപ്പെട്ട സാഹചര്യത്തില്‍, കേരളത്തിലെ നേതൃത്വത്തിനെതിരെ അത്തരമൊരു നീക്കമുണ്ടാകുമോ എന്ന് കണ്ടറിയാം.

'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്'... ന്യൂസ് അവർ ചർച്ചയ്ക്കിടെ വിനുവിന് ഇഡിയുടെ ഭീഷണി സന്ദേശം, രൂക്ഷ മറുപടി'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്'... ന്യൂസ് അവർ ചർച്ചയ്ക്കിടെ വിനുവിന് ഇഡിയുടെ ഭീഷണി സന്ദേശം, രൂക്ഷ മറുപടി

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

English summary
What will be the political future of K Syrendran after Black Money Case? K Surendran earlier said that, all BJP Election transactions were Digital, then what about the 10 Lakh payment to CK Janu?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X