കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ പ്രസ്താവനയ്ക്ക് വര്‍ഗീയസ്വരം നല്‍കിയവര്‍ ദുഖിക്കും: സുരേഷ് ഗോപി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന് നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരിച്ചവരോട് നടന്‍ സുരേഷ് ഗോപിയുടെ വിശദീകരണം. തന്റെ പ്രസ്താവനയ്ക്ക് വര്‍ഗീയ സ്വരം നല്‍കിയവര്‍ പിന്നീട് പല്ലുകള്‍ കൊഴിഞ്ഞ് മുട്ടുമടക്കുമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ടു വരണമെന്നാണ് സുരേഷ് ഗോപി പ്രസ്താവിച്ചത്.

ജനനന്മ ലക്ഷ്യമാക്കി നടത്തിയ പ്രസംഗത്തെ ഇത്തരം രീതിയില്‍ തരം താഴ്ത്തിയവര്‍ പിന്നീട് ദുഃഖിക്കുമെന്നാണ് താരം പറഞ്ഞത്. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇതിനെതിരെ പ്രതികരിച്ചത്. താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്താണെന്നു പോലും മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വിഴിഞ്ഞത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും താരം വ്യക്തമാക്കി.

sureshgopi

ഇപ്പോള്‍ മാന്യത നടിക്കുന്നവരുടെ ശരിയായ മുഖം പിന്നീട് മനസ്സിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തടസം നില്‍ക്കുന്നവരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും താരം പറഞ്ഞു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എന്നാല്‍ തന്നെ പ്രവീണ്‍ തൊഗാഡിയയോട് ഉപമിച്ച് വീക്ഷണം പത്രം എഴുതിയത് താന്‍ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു. പ്രവീണ്‍ തൊഗാഡിയ അത്രയ്ക്കും മോശക്കാരനാണോ എന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു ഒ രാജഗോപാല്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

English summary
actor Suresh gopi against Veekshanam newspaper editorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X