'സ്വയം ആരും ഗോപി വരയ്ക്കരുത്': സുരേഷ് ഗോപിക്കെതിരെ ബിഡിജെഎസ്, തുഷാറിനുമുണ്ട് മോഹങ്ങള്‍
ബി ഡി ജെ എസ് പരിപാടിയില്‍ ബി ജെ പി പങ്കെടുക്കാത്തതിന് കാരണം ബി ഡി ജെഎസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയന്റെ ഫെയ്സ്ബുക് പോസ്റ്റ് ഉൾപ്പെടെയാണെന്നാണ് സൂചന

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിയുമായി ഇടയുന്ന നിലപാടുമായി തുഷാർ വെള്ളപ്പാള്ളി നയിക്കുന്ന ബി ഡി ജെ എസ്. മുന്നണി വിടുമെന്ന കാര്യംവരെ ആലോചിക്കുമെന്ന ഭീഷണിയാണ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം നടത്തിയത്. ബി ജെ പിയുടെ കേരളത്തിലെ ഏറ്റവും വലിയ സഖ്യക്ഷിയാണെങ്കിലും അർഹമായ പരിഗണന ഇതുവരെ കിട്ടിയില്ലെന്ന വിമർശനം തുടക്കം മുതല്‍ തന്നെ ബി ഡി ജെ എസിനുള്ളില്‍ ശക്തമാണ്. ഇതാണ് ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നത്.
ഇടഞ്ഞ ബി ഡി ജെ എസിനെ അനുനയിപ്പിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെടല്‍ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. ബി ഡി ജെ എസ് നേതാക്കളെ ചർച്ചയ്ക്കായി 21നു ഡൽഹിയിലേക്കു ബി ജെ പി നേതാക്കൾ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. ചർച്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബി ഡി ജെ എസ് സംസ്ഥാന പഠന ശിബിരത്തില്‍ ചില ബി ജെ പി നേതാക്കള്‍ എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വേദിയിലേക്ക് എത്തിയില്ല. ഇതോടെയായിരുന്നു തുഷാർ വെള്ളാപ്പള്ളി തന്റെ സ്വരം കടുപ്പിച്ചത്. തങ്ങൾ വഴങ്ങിയാൽ താലത്തിൽ കൊണ്ടുപോകാൻ എൽ ഡി എഫും യു ഡി എഫും വരുമെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ അവകാശവാദം.
ഹിന്ദുത്വംകൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ലെന്നും ന്യൂനപക്ഷ പിന്തുണ ആവശ്യമാണ്. ബി ഡി ജെ എസ് വന്നതോടെ എൻ.ഡി.എ. സ്ഥാനാർഥികളുടെ വോട്ടുകൾ 2000-ൽ നിന്ന് 20,000-30,000-ൽ എത്തി. ഇന്ന് കേരളത്തിൽ ആര് ജയിക്കണമെന്ന് നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. ഓട്ടോറിക്ഷയിൽ കൊള്ളാൻപോലും ആളില്ലാത്ത പാർട്ടിയുടെ നേതാക്കൾ കേരളത്തിൽ അധികാരക്കസേരകളിൽ ഇരിക്കുമ്പോഴാണ് സംസ്ഥാനം മുഴുവൻ സംഘടനാ സംവിധാനമുള്ള പാർട്ടിയായി ബി ഡി ജെ എസ് മാറിയതെന്നും തുഷാർ പറഞ്ഞു.
തൃശ്ശൂരില് സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതിലും ബി ഡി ജെ എസിന് ശക്തമായ പ്രതിഷേധമുണ്ട്. ലോക്സഭ തിരഞ്ഞെുടുപ്പില്‍ കഴിഞ്ഞ തവണ ബി ഡി ജെ എസിന് കിട്ടിയ സീറ്റ് വയനാടായിരുന്നു. ഇത്തവണ അതിന് പകരം വിജയ സാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം പാർട്ടിക്കുണ്ട്. അത്തരത്തില്‍ തുഷാർ വെള്ളാപ്പള്ളി ലക്ഷ്യം വെക്കുന്ന സീറ്റ് ആണ് തൃശ്സൂർ.
അതേസമയം, ബി ഡി ജെ എസ് പരിപാടിയില്‍ ബി ജെ പി പങ്കെടുക്കാത്തതിന് കാരണം ബി ഡി ജെഎസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയന്റെ ഫെയ്സ്ബുക് പോസ്റ്റ് ഉൾപ്പെടെയാണെന്നാണ് സൂചന. മുന്നണി മര്യാദകൾ പാലിച്ചാൽ മാത്രമേ കേരളത്തിൽ ദേശീയ സഖ്യം കരുത്താർജ്ജിക്കൂ. ചെറുതും വലുതുമായ നിരവധി രാഷ്ടിയ പാർട്ടികളുടെ സംയുക്ത ശക്തിയാണ് മുന്നണി രാഷ്ട്രീയമെന്നായിരുന്നു അനിരുദ്ധിന്റെ പോസ്റ്റ്.
ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഒരു പൊതു പരിപാടിയാൽ വന്ന് ഗ്ലാമർ രാഷ്ടിയം കളിക്കുന്നതിനോട് വിയോജിക്കണം.
ആയത് ആരായാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.
ആര് എവിടെ മത്സരിക്കണം. എങ്ങിനെ തെരെഞ്ഞെടുപ്പിനെ നേരിടണം എന്നൊക്കെ മുന്നണി തീരുമാനമായി മാറണം.
സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളെ എന്നും എല്ലാ മുന്നണികളും തള്ളികളഞ്ഞിട്ടുണ്ട്. പ്രസ്ഥാനങ്ങളുടെ പിൻബലമില്ലാതെ ഒരാൾക്കും ഒന്നും ആകാൻ കഴിയില്ല. സിനിമാ തിയ്യറ്ററിൽ ഹൗസ് ഫുൾ ആകാം. പക്ഷെ ആ സിനിമയുടെ റിവ്യു നെഗറ്റീവ് ആകാറുണ്ട്. ജനാതിപത്യ വികസന പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക് അല്പം പരസ്പര ബഹുമാനവും ആദരവും ആകാം.
വെല്ലുവിളിയും അവഗണനയും പാർലിമെന്റെറി രാഷ്ട്രീയത്തിൽ റിലീസ് ആകാത്ത ബ്രഹ്മാണ്ഡ ചിത്രം പോലെയാകും. ഗോവിന്ദന്മാരെ അകറ്റാം നമ്മുക്ക് ഒന്നായി. സ്വയം ആരും ഗോപി വരയ്ക്കരുത്- ബി ഡി ജെ എസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ












Click it and Unblock the Notifications