Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയ് ചാകാന്‍ പറ, ആര്‍ക്കാണ് ഇത്ര അസുഖം', കൈനീട്ട വിവാദത്തിൽ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയത് വിവാദമാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്മാര്‍ എന്നേ പറയാന്‍ പറ്റൂയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതിയുളളവരാണ് വിവാദമുണ്ടാക്കിയത്. ഇല്ലായ്മ ചെയ്യണം എന്നാണ് അവര്‍ക്ക്. അതല്ലേ ടിപിയെയും കൃപേഷിനേയും ശരത് ലാലിനേയും ചെയ്തത് എന്ന് സുരേഷ് ഗോപി ചോദിച്ചു.

ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

എന്നിട്ട് തന്റെയും കൂടി ചുങ്കപ്പണം എടുത്തിട്ടാണ് സുപ്രീം കോടതിയില്‍ പോയി കേസ് സിബിഐക്ക് വിടാന്‍ പറ്റില്ലെന്ന് വാദിച്ചത്. ഇതിനൊക്കെ ആരാണ് കണക്ക് പറയേണ്ടത്. ഒരു പൊതു കോണ്‍ക്ലേവ് വിളിച്ചിട്ട് മുഖ്യമന്ത്രി വന്നിരിക്കട്ടെ. അപ്പോള്‍ ചോദിക്കാമെന്നും മുഖ്യമന്ത്രി ഉത്തരം പറയട്ടെ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

1

''കൈ നീട്ടം കൊടുക്കുന്നത് ഇനിയും തുടരും. മെയ് 1ന് അമ്മ അസോസിയേഷനിലെ വനിതാ സംഗമം ഉണ്ട്. അവിടെയും കൈനീട്ടം കൊടുക്കും. കഴിഞ്ഞ വര്‍ഷവും അമ്പലത്തില്‍ കൈ നീട്ടം കൊടുത്തിരുന്നു. അമ്പലത്തില്‍ വന്ന എല്ലാവര്‍ക്കും കൊടുത്തിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി വന്ന പശ്ചാത്തലത്തില്‍ നേര തൃശൂരിലേക്കാണ് വന്നത്. ഒരു വാരം വിഷു ആഘോഷിക്കാം എന്ന് തീരുമാനിച്ചു. എല്ലാവര്‍ക്കും കൈ നീട്ടം കൊടുക്കാമെന്നും അത് തന്റെ വകയാണെന്നും പറഞ്ഞു. അങ്ങനെ റിസര്‍വ് ബാങ്കിന് പ്രത്യേക അപേക്ഷ കൊടുത്തിട്ടാണ് ഒരു ലക്ഷത്തിഇരുപതിനായിരം രൂപയുടെ നോട്ടുകള്‍ തന്നത്.

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam
    2

    വോട്ടിന് വേണ്ടിയാണ് പണം കൊടുക്കുന്നത് എന്നുളള ആരോപണത്തിനൊന്നും മറുപടിയേ ഇല്ല. ഇത് കാലാകാലങ്ങളായി ആചാരപരമായി ചെയ്ത് പോരുന്നതാണ്. അത് അവരെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ പോയ് ചാകാന്‍ പറ. പുറത്ത് നിന്ന് വാങ്ങുന്ന പണമല്ലേ ദേവസ്വം ബോര്‍ഡില്‍ ശമ്പളം കൊടുക്കുന്നത്. പുറത്ത് നിന്ന് വാങ്ങുന്ന പണം കൈനീട്ടം നല്‍കാനാകില്ല എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. അതൊക്കെ അവരുടെ വികലമായ രാഷ്ട്രീയ സങ്കല്‍പ്പമാണ്. അതിനൊന്നും മറുപടിയേ ഇല്ല.

    3

    താനത് വളരെ ദൈവീകമായി ചെയ്തതാണ്. അതിനുളള അക്കൗണ്ടബിലിറ്റി ദൈവത്തോട് മാത്രമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അല്ല. മനുഷ്യസഹജമായ തെറ്റുകളുണ്ടാകും. അത് വമ്പന്മാര്‍ ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞിരിക്കും. ചെറിയ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ ദ്രോഹം ചെയ്യില്ല. ഇതിനെതിരെ വന്നിരിക്കുന്നത് ദ്രോഹികളാണ്.

    4

    താന്‍ പോകുന്ന വഴിയില്‍ അവര്‍ വാഹനത്തിന് കൈ കാണിച്ച് നിര്‍ത്തിയതാണ്. ഒരു സ്ഥലത്ത് താന്‍ ഗ്ലാസ് താഴ്ത്തി കൊടുത്തപ്പോള്‍ ആളുകള്‍ക്കത് ബുദ്ധിമുട്ടായി. റോഡിലിറങ്ങി കൈനീട്ടം തരാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു. പെരുവഴിയില്‍ വെച്ചല്ല അത് കൊടുക്കേണ്ടത്. അവര്‍ക്ക് വണ്ടിയിലേക്ക് കയറാനും പറ്റില്ല. അങ്ങനെയാണ് ഡോര്‍ തുറന്ന് കൈനീട്ടം കൊടുത്തത്. അപ്പോള്‍ അവര്‍ വന്ന് കാലില്‍ തൊട്ടു. താനെന്ത് ചെയ്യാനാണ്.

    5

    ആര്‍ക്കാണ് ഇത്ര അസുഖം. അവരുടെ കാലില്‍ വീഴണ്ട എന്നാണെങ്കില്‍ വീഴണ്ട. അത്രയേ ഉളളൂ. ഇത് വീഴുന്ന ആളിന്റെ തീരുമാനമല്ലേ. ഒരാളെക്കൊണ്ടെങ്കിലും പറഞ്ഞ് ചെയ്യിച്ചതാണ് എന്ന് തെളിയിക്കാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രദേശത്തേക്ക് ഏതവനാണ് പോയത്. ആ അവനാണ് വിമര്‍ശിക്കുന്നത്. ഞാനൊരു പുലയിപ്പെട്ട് എന്ന് പോസ്റ്റിട്ട ദളിത് പെണ്‍കുട്ടിക്ക് എംപി ഫണ്ടില്‍ നിന്ന് സഹായം കൊടുത്തപ്പോള്‍ അതിന് സമ്മതിക്കുന്നില്ല.

    6

    സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുത്തപ്പോള്‍ അതിനും സമ്മതിക്കുന്നില്ല. അങ്ങനെയൊരു വൃത്തികെട്ട രാഷ്ട്രീയ വര്‍ഗമുണ്ടോ പന്തളത്ത്. അതൊക്കെ പുറത്ത് വരും. അതൊക്കെ ജീവിതത്തിലേക്ക് ചേരുന്ന കൈനീട്ടമാണ്. കര്‍ഷക നിയമത്തിന്റെ നന്മവശം എല്ലാവരും അറിഞ്ഞു. തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചത് പോലെ ഉയര്‍ന്ന് വരും. സംസ്ഥാനത്തെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്‍പായി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+