Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട? തടസ്സമായി ആ നാല് സിനിമകള്‍, സമ്മർദം ചെലുത്തി ബിജെപി

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി തൃശൂർ പിടിച്ചെടുത്തത് മുതല്‍ തന്നെ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പ്രതീക്ഷിച്ചത് പോലെ ബി ജെ പി കേന്ദ്ര നേതൃത്വവും സുരേഷ് ഗോപിക്ക് മുന്നില്‍ മന്ത്രി സ്ഥാനം വെച്ചു നീട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരിലായിരുന്നു സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തിയത്.

കേരളത്തില്‍ ഒരു സീറ്റെന്ന പതിറ്റാണ്ടുകളായി നീണ്ട് നില്‍ക്കുന്ന സ്വപ്നം നിറവേറ്റിയതിനുള്ള അംഗീകാരം കൂടിയാണ് സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചുനീട്ടിയ കേന്ദ്ര മന്ത്രിസ്ഥാനം. എന്നാല്‍ സുരേഷ് ഗോപി ഈ മന്ത്രി സ്ഥാനം ഏറ്റെടുക്കുമോയെന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയിലേക്ക് പോകാതെ സുരേഷ് ഗോപി ഇപ്പോഴും തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ദില്ലിയിലേക്ക് പോകാനാണ് ആലോചന.

suresh-gopi

കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമകള്‍ മുടങ്ങുമോയെന്ന ആശങ്ക കാരണമാണ് അദ്ദേഹം മന്ത്രി പദവി എടുക്കാത്തതെന്നാണ് സൂചന. 4 സിനിമകള്‍ക്കായി ഇതിനോടകം തന്നെ താരം കരാറിലേർപ്പെട്ടിട്ടുണ്ട്. ജെഎസ്കെ, ഒറ്റക്കൊമ്പന്‍, മമ്മൂട്ടി കമ്പനിയുടെ ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയേക്കും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഉണ്ടായേക്കുമെന്നാണ് വിവരം.

രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ​ഗോപി പാർട്ടി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിപദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ചില ഇളവുകള്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

അതേസമയം, മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് 7.15നാണ് ചടങ്ങുകള്‍ നടക്കുക. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവർ ഇത്തവണയും മന്ത്രിസഭയില്‍ തുടരും. 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ബാക്കിയുള്ളവർ മറ്റൊരു ദിവസമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+