'മ്ലേച്ഛന്‍ എന്നാല്‍ ആര്യന്‍മാര്‍ അല്ലാത്തവര്‍,ആ പരിപ്പ് ഇവിടെ വേവൂല്ല'; വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ബി ജെ പി എം. പി സുരേഷ് ഗോപിയ്ക്ക് എതിരെ വിമർശനം ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. സുരേഷ് ഗോപിയുടെ 'മ്ലേച്ഛന്‍' പരാമര്‍ശത്തെ ശബ്ദതാരാവലി ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് ആയിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
കാല് പിടിക്കല്‍ സംഭവമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ 'മ്ലേച്ഛന്‍' പരാമര്‍ശം വംശീയ അധിക്ഷേപം ആണ്. 'മ്ലേച്ഛന്‍' പദത്തിന് ശബ്ദതാരാവലി നല്‍കുന്ന 1 അർഥം എന്നത് അനാര്യന്‍ എന്നാണ്. ഇക്കാര്യം പറഞ്ഞായിരുന്നു സുരേഷ് ഗോപിയിക്ക് എതിരെ ശിവന്‍കുട്ടി പ്രതികരിച്ചത്.
സുരേഷ് ഗോപിയുടെ പദ പ്രയോഗത്തിലെ മാടമ്പിത്തരം സ്വാഭാവികമാണ്. എന്നാൽ, ഈ പരിപ്പ് ഇവിടെ വേവൂല്ല എന്നും ശിവൻകുട്ടി വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം സംഭവത്തിന് പിന്നാലെ ആണ് രൂക്ഷ വിമർശനം നടത്തി ശിവൻകുട്ടി രംഗത്ത് എത്തിയത്. തന്റെ വിഷു കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്മാർ ആണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ദ്രോഹികൾ ആണ് വിമർശിച്ച് വരുന്നത്. വിമർശിക്കുന്നവരോട് പോകാൻ പറ. മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതി ആണ് ഇത്. ടി.പിയെ പോലെയും ഷുഹൈബിനെ പോലെയും തന്നെ ഇല്ലാതാക്കാൻ നോക്കണ്ട എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു

സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ സുരേഷ് ഗോപിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ ആണ് പല കോണുകളിൽ നിന്നും വിവാദങ്ങൾ ഉണ്ടായി തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യുകയും ഏറെ വിമർശനങ്ങൾ സുരേഷ് ഗോപി നേരിടുകയും ചെയ്തിരുന്നു.

അതേസമയം, ക്ഷേത്രത്തിൽ എത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കിയതും നേരത്തെ വിവാദം ആയിരുന്നു. എന്നാൽ, ക്ഷേത്രത്തിൽ എത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ മറ്റ് വ്യക്തികളില്‍ നിന്ന് പണം വാങ്ങരുത് എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കി. വിഷു ദിവസം ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകൾ ആയിരുന്നു സുരേഷ്‌ഗോപി എംപി നല്‍കിയിരുന്നത്.
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ആണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷു കൈനീട്ടം പരിപാടി നടന്നത്. ബി ജെ പിയുടെ ജില്ലാ ഘടകം ആയിരുന്നു പരിപാടിയുടെ സംഘാടകർ. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപി മേൽശാന്തിക്ക് വിഷു കൈനീട്ടം നൽകുന്നതിന് വേണ്ടി പണം നൽകി. ഒരു രൂപയുടെ 1000 നോട്ടുകൾ ആയിരുന്നു സുരേഷ് ഗോപി മേൽശാന്തിക്ക് നൽകിയത്. വിഷു ദിനത്തിൽ ക്ഷേത്രത്തിൽ എത്തുന്ന മുതിർന്നവർക്കും കുട്ടികൾക്കും നൽകുന്നതിനാണ് പണം നൽകിയത്.

എന്നാൽ പരിപാടിക്ക് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. സംഭവം അറിഞ്ഞ് തൃശൂർ എം എൽ എ പി ബാലചന്ദ്രന്റെ നേതൃത്വത്തിൽ സി പി എം, സി പി ഐ നേതാക്കൾ ജില്ലയിൽ പ്രതിഷേധം നടത്തിയിരുന്നു. ദേവസ്വം അധികൃതരെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. സുരേഷ് ഗോപി നടത്തുന്ന വിഷു കൈനീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.












Click it and Unblock the Notifications