• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സല്യൂട്ട് ചെയ്യിപ്പിച്ചിട്ടില്ല,തന്റെ ആക്റ്റിവിറ്റി കണ്ടുള്ള അസുഖമാണ്, അതിന് ചികിത്സയില്ല';സുരേഷ് ഗോപി

Google Oneindia Malayalam News

തൃശ്ശൂർ; ഒല്ലൂർ എസ്ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി എംപി. താൻ നിർബന്ധിച്ച് സല്യൂട്ടടിപ്പിക്കുകയായിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥനോട് വളരെ മാന്യമായിട്ടാണ് ഇടപെട്ടതെന്നും എംപി പറഞ്ഞു. മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം. താനൊരു എംപിയാണ് മേയറല്ല, സല്യൂട്ട് നൽകാം എന്നായിരുന്നു എസ്ഐയോട് സുരേഷ് ഗോപിയുടെ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് എംപി വിഷയത്തിൽ പ്രതികരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. എംപിയുടെ വാക്കുകൾ ഇങ്ങനെ

1

'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതുതനിയെ ചികിത്സിച്ചാ മതി.ഞാൻ സല്യൂട്ട് ചെയ്യണമെന്ന് ഓർമ്മിച്ചതല്ല, ഇതൊക്കെെ ഓരോ ഭാഷ്യമല്ലേ. ഞാൻ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ എന്റെ കൈയ്യിൽ ഉണ്ട്. എന്താണ് പറഞ്ഞത് എന്ന് വേണമെങ്കിൽ പരിശോധിക്കാം, സുരേഷ് ഗോപി പറഞ്ഞു.

2

ഒരു എംപിയുടെ മുന്നിൽ ഒരു പോലീസ് ഓഫീസര് വണ്ടി കൊണ്ട് വന്ന് നിർത്തി അതിനകത്ത് തന്നെ ഇരുന്നു. ഫോറസ്റ്റിന്റെ വണ്ടിയാണെന്ന് കരുതിയത്. ഇതോടെ ഫോറസ്റ്റ് ഓഫീസറെ എന്നാൽ വിളിക്കൂ എന്ന് പറഞ്ഞപ്പോൾ ആണ് അത് പോലീസ് വണ്ടിയാണെന്ന് അറിഞ്ഞത്. എന്നാൽ എസ്ഐയോട് പറഞ്ഞ് ഒരു നീക്ക് പോക്ക് ഉണ്ടാക്കാം എന്ന് കരുതി എസ്ഐ ഉണ്ടോയെന്ന് ചോദിച്ചു. ആള് അപ്പോൾ മാത്രമാണ് ഇറങ്ങി വന്നത്. പത്ത് പതിനഞ്ച് മിനിറ്റോളം വണ്ടിയിൽ അദ്ദേഹം ഇരിക്കുകയായിരുന്നു. അതെന്ത് മര്യാദയാണ്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

3

എന്നാൽ വളരെ മര്യാദയോടെയാണ് ഞാൻ അദ്ദേഹത്തോട് പെരുമാറിയത്. ഇത്രയും നേരം വണ്ടി കൊണ്ടുവന്നിട്ടിട്ട് താങ്കൾ അതിൽ തന്നെ ഇരിക്കുകയാണോ? താനൊരു എംപിയാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞു. ഒരു സല്യൂട്ടിന് തനിക്ക അർഹത ഉണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ തന്നെ അദ്ദേഹം തനിക്ക് സല്യൂട്ട് നൽകി.അതിന് ശേഷം അവസാനം വരേയും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തോട് സർ എന്ന് വിളിച്ച് തന്നെയാണ് താനും മറുപടി നൽകിയത്, സുരേഷ് ഗോപി വിശദീകരിച്ചു. പിന്നെ സല്യൂട്ട് തരണമോ വേണ്ടയോ അതിന്റെ പിന്നിലെ രാഷ്ട്രീയം അറിയില്ല. എന്റെ അറിവ് എംപിയെ സല്യൂട്ട് ചെയ്യണമെന്നാണ്. അതിലെന്തെങ്കിലും മാറ്റം ഉണ്ടായതായി കേന്ദ്രത്തിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല, സുരേഷ് ഗോപി പറഞ്ഞു.

cmsvideo
  പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി ..ഞാൻ MP ആണ് | Oneindia Malayalam
  4

  ഉദ്യോഗസ്ഥർ സല്യൂട്ട് തന്നില്ലേങ്കിൽ അത് ചോദിച്ചുവാങ്ങുന്നതിൽ യാതൊരു ഔചിത്യ കുറവും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ട് അടിക്കണമെന്നൊരു നിയമം ഇല്ലെന്ന് ഇരിക്കട്ടെ. പോലീസ് ഉദ്യോഗസ്ഥൻ തന്നോട് അത് പറഞ്ഞാൽ ശരി അത് അംഗീകരിക്കാം, അത് അവിടെ തീർന്നു. എസ്ഐയ്ക്കും ഇത് സംബന്ധിച്ച് യാതൊരു പരാതിയില്ല. എന്റെ പരാമർശത്തിൽ ശാസനയുടെ സ്വരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  5

  അതേസമയം എംപിയുടെ നടപടിയ്ക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്തെത്തി. എംപിയുടെ നടപടി പോലീസ് സ്റ്റാന്റിംഗ് ഓർഡർ പ്രകാരം ന്യായീകരിക്കാനാകാത്തതാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു. കേരള പോലീസിന്റെ സ്റ്റാന്‍ഡിംഗം ഓര്‍ഡറില്‍ ആരെ സല്യൂട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് കൃത്യമായ രീതിയിൽ തന്നെ പരിശീലിച്ച് വരുന്നവരാണ് പോലീസ് കേരളത്തിലെ ഉദ്യോഗസ്ഥർ. ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ. അതുകൊണ്ടുതന്നെ എംഎല്‍എമാരെയും എംപിമാരെയും കാണുമ്പോള്‍ കൃത്യമായി തന്നെ അവർക്ക് നൽകേണ്ട ബഹുമാനവും ആദരവും അഭിവാദനങ്ങളിലൂടെയും സല്യൂട്ടിലൂടെയുമെല്ലാം ചെയ്ത് വരുന്നുണ്ട്. എന്നാൽ സുരേഷ് ഗോപി സെല്യൂട്ട് ചോദിച്ച് വാങ്ങിയെന്നാണ് വാർത്തകളിൽ മനസിലാകുന്നത്. എന്നാൽ പിഎസ്ഒയിൽ അങ്ങനെയൊരു നിർദ്ദേശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

  6

  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍ എന്നിവർക്കെല്ലാം നിലവിലെ സ്റ്റാന്റിംഗ് ഓർഡർ പ്രകാരം സല്യൂട്ടിന് അർഹതയുണ്ട്. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അർഹതയുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും അർഹതയുണ്ട്. അത്തരത്തിൽ ആർക്കൊക്കെ സല്യൂട്ട് നൽകണമെന്നത് സംബന്ധിച്ച് കൃത്യമായി നിർദ്ദേശമുണ്ട്. എന്നാൽ അതിന് പുറത്തുള്ള ജനപ്രതിനിധികൾക്ക് പോലും പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു വരുന്നുണ്ട്. എന്നാൽ പൊതുജനമധ്യത്തിൽ പോലീസിനെ അധിക്ഷേപിച്ച് സല്യൂട്ട് ചോദിച്ച് വാങ്ങുകയെന്നാൽ കാക്കിയിട്ട പോലീസുകാരനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

  7

  അതേസമയം പോലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമാ സ്റ്റൈലാണെന്നും അത് ഇവിടെ ചെലവാകില്ലെന്നും റിട്ട.എസ്.പി ജോര്‍ജ് ജോസഫ് മീഡിയ വണിനോട് പ്രതികരിച്ചു. രേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ല. സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

  8

  അതിനിടെ പുത്തൂരില്‍ ചുഴലിക്കാറ്റുണ്ടായ പ്രദേശം സന്ദർശിക്കവെ എംപിയെന്ന നിലയിൽ ചെയ്ത കാര്യങ്ങൾ സുരേഷ് ഗോപി വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ വാക്കുകൾ 'ഗര്‍ഭിണികളെ കൈയിലിൽ മുളയില്‍ കെട്ടിക്കൊണ്ടുപോയ ആദിവാസികള്‍ക്ക് 47 ലക്ഷം രൂപയ്ക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്.രണ്ട് വര്‍ഷമാണ് എന്നെയിട്ട് വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്. ഇതിനേക്കാൾ അവസ്ഥ കെട്ട റോഡാണ് . എല്ലാം ചെയ്യാം. ചെയ്യാന്‍ പണവുമുണ്ട്. ചെയ്യാന്‍ സമ്മതിക്കേണ്ടേ, സുരേഷ് ഗോപി ചോദിച്ചു.

  9

  കുട്ടനാട്ടിലെ കര്‍ഷകര്‍ 10000 ഹെക്ടര്‍ നെല്ലാണ് കത്തിച്ചുകളഞ്ഞത്. ഒരു ബ്രിഡ്ജിന് 1 കോടി 70 ലക്ഷം രൂപയ്ക്ക് 2017 സപ്റഅറംബറിൽ എഴുതിക്കൊടുത്ത് തുടങ്ങിയത് രണ്ടരക്കോടിയായി, മൂന്നരക്കോടിയായി, 4.70ന് അവസാനം ഒപ്പിച്ചുകൊടുത്തതു പോലും നടത്താന്‍ സമ്മതിക്കുന്നില്ല സാര്‍. ചെയ്യാന്‍ സമ്മതിക്കാത്തതിനും തെളിവുണ്ട്. പഴയ ജില്ലാ കലക്ടര്‍ വാസുകി മാഡം വരെ തെളിവാണ്. അവരൊക്കെ ഉത്തരം പറയണം. അനുപമയ്ക്ക് അറിയാം. ആലപ്പുഴ ജില്ലയില്‍ മാറിമാറി വന്ന നാല് കലക്ടര്‍മാര്‍ക്കറിയാം.1 കോടി 70 ലക്ഷം രൂപയ്ക്ക് തുടങ്ങിയ ബ്രിഡ്ജ് ആരില്ലാതാക്കി? അവര്‍ പറയട്ടെ'- സുരേഷ് ഗോപി പറഞ്ഞു.എംപി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും പ്രചരിപ്പിച്ചിട്ടില്ല. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞുനടക്കുന്നുണ്ട്. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം, ചെയ്യാൻ സമ്മതിക്കാത്തതിനും തന്റെ കൈയ്യിൽ തെളിവുണ്ടെന്നും എംപി പറഞ്ഞു.

  English summary
  Suresh gopi says not forced SI to do salute; explains the incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X