Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസത്തെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്ത്‌

തൊടുപുഴ: സുരേഷ് ഗോപിയെ ഇത്രനാളും നരേന്ദ്ര മോദിയുടെ പേര് പറഞ്ഞായിരുന്നു കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ പരിഹസിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപി വേറൊരു കാര്യം പറഞ്ഞിരിക്കുന്നു.

മാവോയിസത്തെ അനുകൂലിച്ചുകൊണ്ടാണ് ഇപ്പോള്‍ സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുന്നത്. തൊടുപുഴ മുട്ടം ഷാന്താള്‍ പബ്ലിക് സ്‌കൂളില്‍ മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് താരം മാവോയിസത്തെ പ്രകീര്‍ത്തിച്ചത്.

Suresh Gopi

നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന മാവോയിസ്റ്റുികളെ കുറിച്ചല്ല കെട്ടോ സുരേഷ് ഗോപി പറയുന്നത്. അക്രമരഹിതമായ മാവോയിസമാണ് സുരേഷ് ഗോപി സ്വപ്‌നം കാണുന്നത്. മനുഷ്യന്റെ വേദന അറിഞ്ഞ് അതിനെ പ്രതിരോധിക്കാനുള്ള മികച്ച സമര മാര്‍ഗ്ഗമാണ് മാവോയിസം വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

യഥാര്‍ത്ഥ കമ്യൂണിസം മാവോയിസത്തില്‍ നിന്നാണ് തുടങ്ങുന്നതെന്ന കണ്ടെത്തലും സുരേഷ് ഗോപി നടത്തുന്നുണ്ട്. സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ വലിയ ജനകീയ സമരങ്ങള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മാവോയിസത്തെ പിന്തുണച്ചതിന് പിറകേ ആദിവാസികളുടെ നില്‍പ് സമരമാണ് താരം പരാമര്‍ശിച്ചത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നില്‍പ് സമര വേദിയിലേക്ക് മാര്‍ച്ച് ചെയ്ത് തലസ്ഥാനം സ്തതംഭിപ്പിക്കണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മാവോയിസത്തെ പിന്താങ്ങിയ സുരേഷ് ഗോപിയെ കേരളത്തിലെ സര്‍ക്കാരിനും പോലീസിനും തീരെ പിടിച്ചിട്ടുണ്ടാവില്ല. മാവോയിസ്റ്റുകളുടെ പരിപാടിക്കടുത്ത് പോയ സ്വീഡിഷ് പൗരനെ പോലും അറസ്റ്റ് ചെയ്ത പോലീസ് ആണ് ഇവിടെ ഉള്ളത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡോക്ടര്‍ ബിനായക് സെന്നിനെ ദീര്‍ഘകാലം ജയിലിലടച്ചതും ഇന്ത്യയില്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+