കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുണ്ടാവില്ല: കാര്യങ്ങള്‍ കെ സുരേന്ദ്രന് തന്നെ അനുകൂലം, ലക്ഷ്യം തിരുവനന്തപുരം സീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ പാർട്ടി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും കേരളത്തില്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കാത്തതില്‍ ദേശീയ നേതൃത്വത്തിന് വലിയ അതൃപ്തിയാണ് ഉള്ളത്. തങ്ങലുടെ അതൃപ്തി പലതവണായി ദേശീയ നേതാക്കള്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മിലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മി

കേരളത്തിലെ പാർട്ടിയുടെ പ്രകടനം ഒട്ടും തൃപ്തികരമല്ലാത്ത രീതിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കേയാണ് സംസ്ഥാന ബി ജെ പി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം കെ സുരേന്ദ്രന്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് വാർത്തകള്‍ വ്യക്തമാക്കുന്നത്.

ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി തീരുന്നതോടെ

ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി തീരുന്നതോടെ അദ്ദേഹത്തെ മാറ്റ പകരക്കാരനെ നിയമിച്ചേക്കുമെന്നായിരുന്നു വാർത്തയെങ്കിലും കാലാവധി തീരുന്ന പക്ഷം സുരേന്ദ്രന് തന്നെ പദവി നീട്ടി നല്‍കാനാണ് ദേശീയ ബി ജെ പി , ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ആലോചന. അതേസമയം പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് മാറ്റുമുണ്ടായേക്കും.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കും

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കും. ജെപി നദ്ദക്ക് പകരം ധർമ്മേന്ദ്ര പ്രധാനായിരിക്കും ബി ജെ പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക. ദേശീയ അദ്ധ്യക്ഷന്‍ മാറുകയാണെങ്കില്‍ ഒപ്പം കാലാവധി തീരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍മാരും മാറുന്നതാണ് ബി ജെ പി ശൈലി.

അതേസമയം, കൊവിഡ് മൂലം രണ്ട് വര്‍ഷം മികച്ച രീതിയില്‍

അതേസമയം, കൊവിഡ് മൂലം രണ്ട് വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായില്ലെന്നതിന്റെ പേരില്‍ നദ്ദയുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ശക്തമാണ്. ഇതേ പരിഗണനയിലാണ് സുരേന്ദ്രന്റെ കാലാവധിയും നീട്ടുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് എത്തിയ നരേന്ദ്ര മോദിയും കേരള ബി ജി പിയുടെ പ്രവർത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അനുകൂലസാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും

അനുകൂലസാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്നായിരുന്നു മോദിയുടെ വിമർശനം. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു പ്രധാനമന്ത്രി തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകുന്നില്ല, പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ പൊതു സമ്മേളനത്തിന് വിചാരിച്ച

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ പൊതു സമ്മേളനത്തിന് വിചാരിച്ച അത്ര ആളുകള്‍ എത്തിക്കാനും സാധിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ അണ്ണാമലയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും പതിനായിരങ്ങളാണ് തടിച്ചു കൂടുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പ്രധാനമന്ത്രി എത്തിയിട്ട് പോലും കേരളത്തില്‍ ആള്‍ കൂടാത്തത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എങ്കിലും

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എങ്കിലും പിടിക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി പ്രവർത്തനം. മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രകാശ് ജാവദേക്കറെയാണ് കേരളത്തിന്റെ പുതിയ പ്രഭാരിയായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഡോ. രാം മോഹന്‍ദാസ് അഗര്‍വാളാണ് സഹപ്രഭാരി. ഇരുവരും ഉടന്‍ കേരളത്തിലേക്ക് എത്തും.

അതേസമയം, കെ സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ പറഞ്ഞ് കേട്ടിരുന്ന

അതേസമയം, കെ സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ പറഞ്ഞ് കേട്ടിരുന്ന പേര് സുരേഷ് ഗോപിയുടേതായിരുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപി ആണെന്നാണ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് അടുത്തിടെ നടത്തിയ റിപ്പോർട്ടില്‍ പറയുന്നത്. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി അധ്യക്ഷന്മാരുടേയും ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു

ആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലിആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

English summary
Suresh Gopi will not come: K Surendran will continue as Kerala BJP president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X