സുരേഷ്‌ഗോപി വാക്ക് പാലിച്ചു; സൈനീകന്റെ മകളുടെ ചോറൂണ്‍ നടത്തി
ഗുരുവായൂര്‍: സിയാച്ചിന്‍ മഞ്ഞുമലയില്‍ വീരമൃത്യു വരിച്ച സൈനീകന്‍ സുധീഷിന്റെ മകള്‍ മാനാക്ഷിക്ക് അമ്മാവന്റെ സ്ഥാനത്തിരുന്ന് ചോറൂണ്‍ വഴിപാട് നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചോറൂണ്‍.
ഗുരുവായൂരപ്പന്റെ തീര്‍ത്ഥം നല്‍കി, ചന്ദനം അണിയിച്ച് 'മീനാക്ഷി' എന്ന് ചെവിയില്‍ മന്ത്രിച്ച് ആദ്യമായി ഭഗവാന്റെ അന്നം നുണയിച്ചു. സുധീഷിന്റെ അച്ഛന്‍ ബ്രഹ്മപുത്രന്‍, അമ്മ പുഷ്പവല്ലി, സാലുമോളുടെ അച്ഛന്‍ സജീവ്, അമ്മ പ്രീത എന്നിവരാണ് ചോറൂണിനെത്തിയത്. ചോറൂണിനു ശേഷം മീനാക്ഷിയെ വെള്ളിത്തൊട്ടിലില്‍ അടിമ കിടത്തുകയും പഞ്ചസാരകൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു.

സുരേഷ്‌ഗോപി രാജ്യസഭാംഗമായതിനുശേഷം ഇഷ്ടദേവനെ ആദ്യമായി വണങ്ങിയതും ബുധനാഴ്ചയാണ്. നറുനെയ്യും കദളികുലയും സമര്‍പ്പിച്ച് അദ്ദേഹം ഇഷ്ടദേവനെ വണങ്ങി. ഫിബ്രവരി 16 നായിരുന്നു വീരമൃത്യ വരിച്ച സൈനീകന്‍ സൂധീഷിന്റെ സംസ്‌ക്കാര ചടങ്ങ്. അന്ന് സുധീഷിന്റെ വീട്ടിലെത്തിയ സുരേഷ്‌ഗോപി കുട്ടിയുടെ ചോറൂണ്‍ ഗുരുവായൂരില്‍ താന്‍ പങ്കെടുത്ത് നടത്തുമെന്ന് പറയുകയായിരുന്നു. സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ ചോറൂണ്‍ നടത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.












Click it and Unblock the Notifications