വാളകം സ്‌കൂളിലെ അധ്യാപകനെ തിരിച്ചെടുത്തു
കൊല്ലം: വാളകം അധ്യാപകനെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ് പുറപ്പെടുവിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കൃഷ്ണ കുമാറിന്റെത് വ്യാജ ബിരുദമാണെന്ന മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഡിഇഒ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്.
വാളകം ആര്‍വിവിഎച്ച്എസിലെ മാനേജര്‍ ബാലകൃഷ്ണ പിള്ളയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയായിരുന്നു കൃഷ്ണ കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ ആര്‍ ബാലകൃഷ്ണപിള്ള തീരുമാനിച്ചത്. ഒറീസയിലെ ഉത്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൃഷ്ണ കുമാര്‍ നേടിയ ബിഎഡ് കേരളത്തില്‍ അംഗീകരിക്കാനാകില്ലെന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ മാനേജ്‌മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് ഡിഇഒ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് തീരുമാനം പിന്‍വളിച്ചത്. സസ്‌പെന്‍ഷനിലായിരുന്ന 15 ദിവസവും സര്‍വീസ് കാലയളവായി പരിഗണിക്കാന്‍ ഡിഇഒ നിര്‍ദേശിച്ചിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ പിള്ളയുടെ പ്രതികാര നടപടിയാണെന്ന് കൃഷഅണ കുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. അധ്യാപകനായ കൃഷ്ണകുമാറിനെ ജൂണ്‍ രണ്ടിനാണ് സസ്‌പെന്റ് ചെയ്തത്. 2011ല്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഇഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications