സ്വപ്‍നയുടെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി; വിശദ പരിശോധനയ്ക്ക് ശേഷം ഇനി തീരുമാനം !
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ എതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രിക്കും ഭാര്യക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങൾ മൊഴിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഈ സാഹചര്യം കണക്കിലെടുത്താണ് ഇ ഡി സ്വപ്നയുടെ മൊഴി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറിയത്. ലഭിച്ച മൊഴി കൃത്യമായി പരിശോധിച്ചതിനു ശേഷമാകും എൻഫോഴ്സ്മെന്റ് കേന്ദ്ര ഡയറക്ടറേറ്റ് തുടർ നടപടികൾ കേസിൽ സ്വീകരിക്കുക.
ഇക്കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച രഹസ്യ മൊഴിയുടെ പകർപ്പ് ഇ ഡിയ്ക്ക് കിട്ടിയത്. അതേസമയം, കേന്ദ്ര ഡയറക്ടറേറ്റ് നിർദേശം ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പിന്നാലെ വരും ദിവസത്തിനുള്ളിൽ തന്നെ സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തേക്കും. ശേഷം ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചേക്കും. എന്നാൽ, ഇതിന് മുൻപ് കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്റെ ഡയറക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കും ഇനിയുളള തുടരന്വേഷണവും നടക്കുക.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് വീണ്ടും സ്വപ്ന ഗുരുതര ആരോപണങ്ങൾ എത്തിയത്. സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.

എന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൊഴി നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ ആ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഭാര്യയുമായും തനിക്ക് നല്ല ബന്ധമാണ്. പലതവണ താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമായി ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി മറന്നുപോയെങ്കിൽ അവസരം വരുന്നതിന് അനുസരിച്ച് താൻ മാധ്യമങ്ങൾ വഴി ഇവയൊക്കെ ഓർമ്മിപ്പിച്ച് കൊടുക്കാം. താൻ പറഞ്ഞ മൊഴിയിൽ നിന്ന് പിന്മാറണം എങ്കിൽ തന്നെ കൊല്ലാൻ തയ്യാറാകണം. ഷാജി കിരണമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

സ്വപ്നാ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ ;-
'എന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും.

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും? ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് പറയുന്ന ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും? കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജ് കിരണുമായി നല്ല ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് നൽകിയിരുന്നു'...












Click it and Unblock the Notifications