കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിന് ഭീകരബന്ധം... ഫൈസല്‍ ഫരീദിലേക്കും കേസ്, സ്വപ്‌നയ്ക്ക് പുറമേ അജ്ഞാതരായ 2 പേരും!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവില്‍. ഭീകരബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സ്വപ്‌ന സുരേഷിന് പുറമേ വമ്പന്‍ സ്രാവുകള്‍ വേറെയും കേസിലുണ്ട്. ഇവരെ സ്വപ്‌ന അറിയുമോ, അതോ ഇവരെ മുന്‍നിര്‍ത്തി കളിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി തെളിയേണ്ടത്. അതിന് സ്വപ്നയെ ചോദ്യം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതേസമയം സ്വപ്നയെ ടെക്‌നോപാര്‍ക്കിലെ നിയമിച്ചതില്‍ പിഡബ്ല്യുസി വിശദീകരിച്ചിട്ടുണ്ട്.

ഫൈസല്‍ ഫരീദ് പ്രധാനി

ഫൈസല്‍ ഫരീദ് പ്രധാനി

വിദേശത്തുള്ള ഫൈസല്‍ ഫരീദ് കേസിലെ പ്രധാനിയാണ്. ഇയാള്‍ മൂന്നാം പ്രതി കൂടിയാണിത്. ഇതുവരെ ഫരീദിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് പറയുന്നുണ്ട്. ഇയാളാണ് സ്വര്‍ണ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസലിന്റെ റോള്‍ എന്‍ഐഎ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തി.

ആരാണ് ഫൈസല്‍?

ആരാണ് ഫൈസല്‍?

ഫൈസല്‍ ഫരീദിനെ കുറിച്ച് ഇപ്പോള്‍ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നും, അതല്ല കോഴിക്കോട്ടുകാരനാണെന്നും വിവരങ്ങളുണ്ട്. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണ പിഴ്‌സലിന്റെ ഉറവിടമാണ് തേടുന്നത്. സ്വര്‍ണക്കടത്തുകാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്ന് പേരാണ് പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

അജ്ഞാതരായ 2 പേര്‍

അജ്ഞാതരായ 2 പേര്‍

ആലുവ സ്വദേശിയായ സലിം എന്നയാളാണ് ഫൈസലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അജ്ഞതാന്‍. മുമ്പും സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതില്‍ സലീം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഇയാളെ കുറിച്ച് മറ്റ് വിവരങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ ഷാഫ്റ്റിന്റെ മോഡലിനുള്ളിലാക്കി 150 കിലോ സ്വര്‍ണം ഒറ്റയടിക്ക് ഇയാള്‍ പിടിക്കപ്പെടാതെ കൊണ്ടുവന്നിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. സലീമിന് ദുബായില്‍ സ്വര്‍ണം കടത്തികൊണ്ടുവരാന്‍ വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത് ഞാറക്കല്‍ സ്വദേശി ജോഷിയാണ്.

മൂന്നാമതൊരു കണ്ണി

മൂന്നാമതൊരു കണ്ണി

ഫൈസല്‍ സ്വര്‍ണമെത്തിക്കുന്നത് മാഹിക്കാരനായ മുഹമ്മദ് ഫയാസിലേക്കാണ്. ഇയാള്‍ ഇപ്പോള്‍ ദുബായിലാണെന്ന് സൂചനയുണ്ട്. 2017ല്‍ നെടുമ്പാശ്ശേരിയില്‍ 20 കിലോ സ്വര്‍ണം പിടിച്ച കേസില്‍ മുഖ്യപ്രതിയായിരുന്നു ഫയാസ്. ഹോട്ടല്‍-കാറ്ററിംഗ് ബിസിനസുകളും ഇയാള്‍ക്കുണ്ട്. ഫയാസ് കോഴിക്കോട് സ്വദേശിയായ നബീല്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ക്കാണ് എത്തിച്ച് കൊടുക്കുന്നത്. ഇവര്‍ക്ക് ഇടതുബന്ധമുണ്ടെന്ന് ആരോപണമുണ്ട്. മൂന്ന് തവണ ഈ സംഘം ലോക്ഡൗണ്‍ കാലത്ത് സ്വര്‍ണം കടത്തിയിരുന്നു. നാലാമത്തെ തവണയാണ് പിടിക്കപ്പെട്ടത്.

ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ

ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ

സ്വര്‍ണക്കള്ളക്കടത്തിന് ഭീകരബന്ധമുണ്ടാകാമെന്ന് എന്‍ഐഎ പറയുന്നു. എഫ്‌ഐആറില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നാണ് നിരീക്ഷണമുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്തെന്ന് എന്‍ഐഎ പറയുന്നു. ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങളും ഇവയ്ക്കുണ്ട്. സ്വര്‍ണം അയക്കുന്ന ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ ലബിച്ചിരുന്നു.

സ്വപ്‌നയുടെ നിയമനം

സ്വപ്‌നയുടെ നിയമനം

സ്വപ്‌നയുടെ നിയമനം വിഷന്‍ ടെക്‌നോളജി വഴിയാണെന്ന് പിഡബ്ല്യുസി വിശദീകരിക്കുന്നു. വിഷന്‍ ടെക്‌നോളജിയുമായി 2014 മുതല്‍ ബന്ധമുണ്ട്. മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പിഡബ്ല്യുസി പറഞ്ഞു. സ്വപ്‌നയുടെ പശ്ചാത്തലം പരിശോധിച്ചതും വിഷന്‍ ടെക്‌നോളജിയാണ്. ഇതിനായി മറ്റൊരു കമ്പനിയുടെ സഹായവും തേടി. ഇവര്‍ക്കെതിരെ നടപടി തുടങ്ങി. അതേസമയം സ്വപ്‌നയുടെ ബിരുദം വ്യാജമാണെങ്കില്‍ പിഡബ്ല്യുസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.

അറിയാത്ത റോള്‍

അറിയാത്ത റോള്‍

യുഎഇ കോണ്‍സുലേറ്റിലെ ഒരു വനിതയ്ക്ക് കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്ന് കസ്റ്റംസിന് അടക്കം വിവരം ലഭിച്ചിരുന്നു. ഇത് സ്വപ്‌നയാണെന്ന് സൂചനയുണ്ട്. സംഘത്തിലെ രണ്ട് പേര്‍ തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും, അവരാണ് സ്വര്‍ണവുമായി കൊടുവള്ളിക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം കടത്താന്‍ പുതിയ മാര്‍ഗങ്ങളാണ് കൊടുവള്ളിയിലെ സംഘം സ്വീകരിക്കുന്നത്. സ്വര്‍ണം ദ്രാവകമായും പൊടിയായും മാറ്റുകയോ ഗ്രീസും തേനും കലര്‍ത്തി കളിമണ്‍ രൂപത്തിലേക്ക് മാറ്റുകയോ ചെയ്യുകയാണ് ഇവരുടെരീതി.

English summary
swapna suresh gets support from faisal farid on gold smuggling, 2 unknown person also involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X