കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് കേസില്‍ കസ്റ്റംസിനെ കുഴക്കുന്ന കാര്യം ഇതാണ്... സരിത്തിനെ ഐബി ചോദ്യം ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: നയതന്ത്ര ബാഗേജിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒട്ടേറെ അഴിയാക്കുരുക്കുകള്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ സ്വപ്‌ന സുരേഷിനെ കണ്ടെത്തണം. ഇതിനു വേണ്ടിയുള്ള റെയ്ഡ് ഇന്നും നടന്നെങ്കിലും സ്വപ്നയെ കണ്ടെത്തിയില്ല. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു.

അതേസയമം, അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുമെന്നാണ് വിവരം. ഐബി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ പ്രതി സരിത്തിനെ ചോദ്യം ചെയ്തു. ഇയാളുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുമ്പിലെ പ്രധാന ചോദ്യങ്ങള്‍ക്ക്് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്...

കസ്റ്റംസിന് കണ്ടെത്തേണ്ട പ്രധാന കാര്യം

കസ്റ്റംസിന് കണ്ടെത്തേണ്ട പ്രധാന കാര്യം

നയതന്ത്ര ബാഗേജില്‍ എങ്ങനെയാണ് പുറത്തുനിന്നുള്ള വ്യക്തിക്ക് സ്വര്‍ണം ഒളിപ്പിക്കാന്‍ സാധിച്ചത് എന്ന ചോദ്യത്തിനാണ് കസ്റ്റംസ് അന്വേഷണ സംഘം ഉത്തരം കണ്ടെത്തേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അകന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് എന്ന് മുഖ്യമന്ത്രി പറയുന്നു.

അറിയില്ലെന്ന് ഔദ്യോഗിക പ്രതികരണം

അറിയില്ലെന്ന് ഔദ്യോഗിക പ്രതികരണം

യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വര്‍ണം എത്തിയത്. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നായിരുന്നു ബാഗേജില്‍ അടയാളപ്പെടുത്തിയിരുന്നത്.

പാക്ക് ചെയ്തത് ഫാസില്‍ ഫരീദ്

പാക്ക് ചെയ്തത് ഫാസില്‍ ഫരീദ്

യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള വ്യക്തി അറിയാതെ എങ്ങനെ സ്വര്‍ണം എത്തിയെന്നാണ് കണ്ടെത്തേണ്ടത്. യുഎഇയിലെ ഫാസില്‍ ഫരീദ് എന്ന വ്യക്തിയാണ് ബാഗേജ് പാക്ക് ചെയ്തത് എന്ന് പറയപ്പെടുന്നു. സരിത്താണ് ഇയാള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയതെന്നും അന്വേഷണ സംഘം കരുതുന്നു.

ക്ലിയറന്‍സ് ചാര്‍ജുകള്‍

ക്ലിയറന്‍സ് ചാര്‍ജുകള്‍

സാധാരണ കോണ്‍സുലേറ്റിലേക്ക് വരുന്ന ചരക്കുകളുടെ ക്ലിയറന്‍സ് ചാര്‍ജുകള്‍ കോണ്‍സുലേറ്റ് നേരിട്ടാണ് അടയ്ക്കാറ്. രജിസ്‌ട്രേഡ് മുഖനാണ് ഈ ചാര്‍ജുകള്‍ നല്‍കുക. എന്നാല്‍ സ്വര്‍ണം വന്ന ചരക്കിന്റെ ക്ലിയറന്‍സ് ചാര്‍ജ് നല്‍കിയത് സരിത്താണ്. ചരക്ക് കൊണ്ടുപോകാന്‍ യുഎഇ രജിസ്‌ട്രേഡ് വാഹനം വരുന്നതിന് പകരം എത്തിയത് സരിത്താണ്.

ഐബി ചോദ്യം ചെയ്തു

ഐബി ചോദ്യം ചെയ്തു

സരിത്തിനെ ഇന്റലിജന്‍സ് ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മാത്രമല്ല കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് സരിത്ത് മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു. വന്‍ സംഘം സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.

നയതന്ത്ര ബന്ധം തകരാതെ

നയതന്ത്ര ബന്ധം തകരാതെ

വിദേശ രാജ്യവുമായി ബന്ധപ്പെട്ട അന്വേഷണമായതിനാല്‍ നയതന്ത്ര ബന്ധം തകരാതെ നോക്കേണ്ടതുണ്ട്. നയതന്ത്ര വഴിയിലൂടെയാണ് സ്വര്‍ണക്കടത്തിന് ശ്രമം നടന്നിരിക്കുന്നത്. വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര വകുപ്പ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.

വഴിത്തിരിവുണ്ടാകണമെങ്കില്‍

വഴിത്തിരിവുണ്ടാകണമെങ്കില്‍

സ്വപ്‌ന സുരേഷിനെ കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ വന്‍ വഴിത്തിരിവുണ്ടാകും. കഴിഞ്ഞ രണ്ടുദിവസമായി ഈ യുവതിക്ക് പിന്നാലെയാണ് അന്വേഷണ സംഘം. ഇന്നും റെയ്ഡ് നടന്നെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന് എല്ലാ സഹായവും നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ടാസ്‌ക് ഫോഴ്‌സുമായി പ്രിയങ്ക ഗാന്ധി; ഇലക്ഷന്‍ മോഡില്‍ കോണ്‍ഗ്രസ്, ഉത്തര്‍ പ്രദേശില്‍ കളി വേറെ ലെവല്‍ടാസ്‌ക് ഫോഴ്‌സുമായി പ്രിയങ്ക ഗാന്ധി; ഇലക്ഷന്‍ മോഡില്‍ കോണ്‍ഗ്രസ്, ഉത്തര്‍ പ്രദേശില്‍ കളി വേറെ ലെവല്‍

മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?

വിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ചവിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ച

English summary
Swapna Suresh Gold Smuggling case: IB questioned Sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X