സെക്രട്ടറി സ്ഥാനം തെറിച്ചതിന് പിന്നാലെ ദീര്‍ഘ കാല അവധിക്ക് എം ശിവശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചു. സ്വര്‍ണ്ണകടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പിന്നീട് മുഖ്യമന്ത്രിയും ഡിജിപിയും ചിഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയത്.
Recommended Video
ചൊവ്വാഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ മാറ്റിയത്. പകരം ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ അഹമ്മതിന് അധിക ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റുന്നതില്‍ തീരുമാനം ഉണ്ടായിരുന്നില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സ്വപ്ന സുരേഷുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനാണ് സാധ്യത. അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയമായാല്‍ ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടിലാവും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.
ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്ശകന് ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിക്കുന്നത്.
തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്ശകന് ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരി വെക്കുകയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. നേരത്തെ സ്്പ്രിംഗ്ളര്‍, ഇ-മൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടികാട്ടിയപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
-
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications