എന്റെ നിയമനം എതിര്‍ത്തത് യൂസഫലി, മുഖ്യമന്ത്രിയെ ഒറ്റക്ക് കണ്ടിട്ടുണ്ട്.. കച്ചവടങ്ങളുടെ കണ്ണി; വീണ്ടും സ്വപ്ന
ശിവശങ്കറിനൊപ്പവും ഒറ്റക്കും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ അത് മനസിലാകും

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വീണ്ടും സ്വപ്‌ന സുരേഷ്. തന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച് പറഞ്ഞതാണ് സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ ഒറ്റക്കും അല്ലാതേയും താന്‍ കണ്ടിട്ടുണ്ട് എന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം.
നിയമസഭയില്‍ വന്ന് തന്നെ അറിയില്ല എന്നും കണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് അവകാശപ്പെടുന്നത്.

മണിക്കൂറുകളോളം നീണ്ട ചര്‍ച്ച
ഈ ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീണ്ടുനിന്നിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുമായി ഒറ്റക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറയുന്നു.

സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടൂ മുഖ്യമന്ത്രി
എന്നിട്ടാണ് തന്നെ കണ്ടിട്ട് പോലുമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എന്നും ഇത് എങ്ങനെയാണ് സാധിക്കുന്നത് എന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നു. മുഖ്യമന്ത്രിയെ കണ്ട തീയതികള്‍ താന്‍ പുറത്തുവിടാം എന്നും അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നും സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു. തെളിവുമായി മുഖ്യമന്ത്രി തന്നെ വരട്ടെ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

യൂസഫലി എന്നെ എതിര്‍ത്തു
നോര്‍ക്കയില്‍ തന്നെ നിയമിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാം. സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് മുമ്പ് തന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു എന്നും ഇത് മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യമാണ് എന്നും സ്വപ്‌ന സുരേഷ് പറയുന്നു. എന്നാല്‍ ഇതിനിടയിലാണ് എം എ യൂസഫലി ഇതിനെ എതിര്‍ത്തത്. അതേസമയം യൂസഫലി എന്തുകൊണ്ടാണ് തന്നെ എതിര്‍ത്തു എന്നതിനെ കുറിച്ച് പിന്നീട് വെളിപ്പെടുത്താം എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കച്ചവടങ്ങളുടെ കണ്ണി
ഇത് നടക്കാതെ പോയതോടെയാണ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ തീരുമാനിച്ചത് എന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍ എന്നും അതിനാലാണ് താന്‍ രാജി വെച്ചതറിഞ്ഞാണ് സി എം രവീന്ദ്രന്‍ ഞെട്ടിയത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലക്കുമോ എന്ന് സി എം രവീന്ദ്രന്‍ ഭയപ്പെട്ടിരുന്നു.












Click it and Unblock the Notifications