കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്ത് ആഢംബര വസതി ഒരുങ്ങുന്നു; സൂട്ട് റൂമുകള്‍; വന്‍സാമ്പത്തിക വളര്‍ച്ച

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്‌ന സുരേഷിന് ചെറിയ കാലയളവില്‍ വന്‍സാമ്പത്തിക വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷ് തിരുവനന്തപുരം കണ്ണേറ്റ് മുക്കില്‍ വന്‍ ആഢംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ശനിയാഴ്ച്ച രാത്രിയായിരുന്നു സ്വപ്‌ന സുരേഷും സന്ദീപും ബെംഗ്‌ളൂരുവില്‍ എന്‍ഐഎയുടെ പിടിയിലാവുന്നത്. ഇരുവരേയും കൊണ്ട് സംഘം ഇന്ന് കേരളത്തിലെത്തി. ഉച്ചയോടെ പ്രതികളെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആഢംബര വസതി

ആഢംബര വസതി

ഫെബ്രുവരിയിലായിരുന്നു സ്വപ്‌ന സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോര്‍പ്പറേഷന്റെ അനുമതി തേടുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി വന്നതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ജോലികള്‍ തടസപ്പെടുകയുമായിരുന്നു.

ആഘോഷ പരിപാടി

ആഘോഷ പരിപാടി

വീടിന് തറക്കല്ലിടുന്ന സമയത്ത് മുന്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അടക്കമുള്ള ഇന്നതരായ ആളുകള്‍ അവിടെ എത്തിയിരുന്നുവെന്നും സമീപത്തെ ഒരു ആഢംബര ഹോട്ടലില്‍ ഇതിന്റെ പാര്‍ട്ടി നടന്നതായും സമീപവാസികള്‍ പറയുന്നു.

 നിര്‍മ്മാണ ചുമതല

നിര്‍മ്മാണ ചുമതല

ആഢംബര വസതിയുടെ നിര്‍മ്മാണ ചുമതല സരിതുമായി ബന്ധമുള്ള ആളുകള്‍ക്കാണ് നല്‍കിയിരുന്നതെന്നുമാണ് വിവരം. നേരത്തെ സ്വപ്‌ന സുരേഷിന്റെ പല സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് നേരത്തെ ബാബാ സാഹേബ് അംബേദ്ക്കര്‍ സര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു.

 വ്യാജ സര്‍ട്ടിഫിക്കറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ്

എയര്‍ ഇന്ത്യാ സ്ാറ്റിസില്‍ ജോലി നേടുന്നതിനായാണ് സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്ക്കര്‍ സര്‍വ്വകലാശാലയുടേതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോ ബിരുദദാരിയെന്ന് കാണിക്കുന്നതിനായിരുന്നു സര്‍ട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സര്‍വ്വകലാശാലയായ ഇവിടെ ബികോം കോഴ്‌സ് ഇല്ല.

വന്‍ റാക്കറ്റ്

വന്‍ റാക്കറ്റ്

ദില്ലി, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണവും നടക്കുകയാണ്. വന്‍ റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കൊച്ചിയില്‍

കൊച്ചിയില്‍

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ബെംഗ്‌ളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാര്‍ മുതല്‍ കൊച്ചി വരെ കേരള പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച്് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുന്നതിനായി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുന്നതിനുമാണ് പദ്ധതി.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

അതേസമയം തന്നെ സ്വര്‍ണ്ണകടത്ത് കേസില്‍ മറ്റൊരു കണ്ണിയെന്ന് കരുതുന്ന റമീസിനെ മലപ്പുറത്ത് നിന്നും കസ്റ്റംസ് അറസ്‌ററ് ചെയ്തിരുന്നു. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്. റമീസിനേയും സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതായാണ് സൂചന.

English summary
swapna Suresh making a New Lexurious Home in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X