കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയ്ക്കായി ഒരു മാസം സര്‍ക്കാർ ചെലവാക്കുന്നത് 2.3 ലക്ഷം, ആകെ നൽകിയത് 16 ലക്ഷം; വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായി മാറിയിരിക്കുകയാണ് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. തനിക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നാണ് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തനിക്ക് അന്വേഷണ ഏജന്‍സികളോട് യാതൊന്നും വെളിപ്പെടുത്താനില്ലെന്നാണ് സ്വപ്‌ന പറയുന്നത്.

അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും സ്വപ്‌ന ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സ്വപ്‌ന സുരേഷിന് കേരള സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത് 2.30 ലക്ഷം രൂപയാണെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നു. സ്വപ്‌നയുടെ സേവനത്തിന് കണ്‍സല്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെഎസ്‌ഐടിഐഎല്‍ പ്രതിമാസം നല്‍കുന്ന തുകയാണിതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങളിലേക്ക്...

2.30 ലക്ഷം രൂപ

2.30 ലക്ഷം രൂപ

സ്വപ്‌ന സുരേഷിന്റെ സേവനത്തിന് കണ്‍സല്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെഎസ്‌ഐടിഐഎല്‍ പ്രതിമാസം നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപ സ്വപ്‌നയ്ക്ക് ശമ്പളമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ ്‌നല്‍കുന്നുണ്ട്. സ്‌പേസ് പാര്‍ക്കിന്റെ പേരില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചായിരുന്നു സ്വപ്‌ന സുരേഷിനെ നിയമിച്ചത്.

ഒന്നരമാസത്തിനകം

ഒന്നരമാസത്തിനകം

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തയി ഒന്നരമാസത്തിന് ശേഷമാണ് സ്‌പേസ് പാര്‍ക്കിലെ പ്രോജക്ട മാനേജ്‌മെന്റ് യൂണിറ്റില്‍ സ്വപ്നയെ നിയമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്്ബര്‍ അവസാനമായിരുന്നു ഇത്. സ്‌പേസ് കോണ്‍ക്ലേവ് നടത്തുന്നതിന് മാത്രമാണ് ഈ പ്രോജക്ട മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചത്.

Recommended Video

cmsvideo
Who is Swapna Suresh,The Main Accused In The Gold Smuggling Case?
ഏഴ് മാസം ജോലി ചെയ്തു

ഏഴ് മാസം ജോലി ചെയ്തു

സ്വര്‍ണക്കടത്ത് വിവരം പുറത്തുവരുന്നത് വരെ ഏഴ് മാസത്തോളമാണ് സ്വപ്‌ന ഇവിടെ ജോലി ചെയ്തിരുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നല്‍കുന്ന ബില്ലിന് പകരമായാണ് 2.30 ലക്ഷം രൂപ നല്‍കുന്നത്. ലാപ്്‌ടോപ്പ് അടക്കം സ്വപ്‌നയ്ക്ക് വേണ്ട എല്ലാ വിവരങ്ങളും സ്വപ്‌നയ്ക്ക് നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ ് കൂപ്പേഴ്‌സാണ്.

16 ലക്ഷത്തോളം

16 ലക്ഷത്തോളം

അതായത് ഇതുവരെ സര്‍ക്കാര്‍ സ്വപ്‌നയ്ക്കായി 16 ലക്ഷത്തോളം രൂപയാണ് നല്‍കിയത്. ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിവസങ്ങളിലാണ് സ്‌പേസ് കോണ്‍ക്ലേവ് രൂപീകരിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും ഈ കോണ്‍ക്ലേവിന് രൂപീകരിച്ച പ്രോജക്ട മാനേജ്‌മെന്റ് യൂണിറ്റ് പിരിട്ടുവിട്ടില്ല. ഇതോടെ സ്വപ്ന ജോലിയില്‍ തുടരുകയും ചെയ്തു. ഇതിന് കാരണം , കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നായിരുന്നു.

പിന്‍വാതില്‍ നിയമനം

പിന്‍വാതില്‍ നിയമനം

ഇഷ്ടക്കാരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് സര്‍ക്കാര്‍ പ്രോജക്ട മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കുന്നത്. പ്രോജക്ട മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ആളെയെടുക്കാന്‍ പരസ്യം നല്‍കുകയോ അപേക്ഷ ക്ഷണിക്കുകയോ വേണ്ട. കെ ഫോണ്‍ പദ്ധതിക്കായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴിസിനെ തന്നെയായിരുന്നു നിയമിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ എം ശിവശങ്കരന്‍ തന്നെയായിരുന്നു പിഎംയുവിനെ നിശ്ചയിച്ച കമ്മറ്റി അധ്യക്ഷന്‍.

English summary
Swapna Suresh's Gold Smuggling Case:The government spends Rs 2.3 lakh a month for Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X