• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌നയുടെ 'കൈയ്യാങ്കളിയും' പുറത്ത്... യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

  • By Desk

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന ആളാണ് സ്വപ്‌ന സുരേഷ്. ഇവര്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വപ്നയെ കുറിച്ചുള്ള അപസര്‍പ്പക കഥകളാണ് ഇപ്പോള്‍ എവിടേയും പ്രചരിക്കുന്നത്.

ഇതിനിടെയാണ് മാതൃഭൂമി ന്യൂസ് ഒരു ദൃശ്യം പുറത്ത് വിടുന്നത്. ഒരു വിവാഹ പാര്‍ട്ടിയ്ക്കിടെ സ്വപ്‌ന ഒരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ എന്ന രീതിയില്‍ ആണ് ഇത് പുറത്ത് വിട്ടിട്ടുള്ളത്. ഇതിന്റെ വിശദാശംങ്ങളിലേക്ക്...

സഹോദരന്റെ വിവാഹം

സഹോദരന്റെ വിവാഹം

കഴിഞ്ഞ വര്‍ഷം ആണ് സംഭവം നടന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വപ്‌നയുടെ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിയുടെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. 2019 ഡിസംബര്‍ 7 ന് ആയിരുന്നു ഇത് എന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവാഹം മുടക്കാന്‍

വിവാഹം മുടക്കാന്‍

സ്വപ്‌നയുടെ ബന്ധുവായ നവജ്യോത് എന്ന യുവാവാണ് മര്‍ദ്ദനത്തിന് ഇരയായത് എന്നാണ് പറയുന്നത്. വിവാഹം മുടക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നത്രെ മര്‍ദ്ദനം. യുവാവിന്റെ മുഖത്ത് പലതവണ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.

പരാതിയില്‍ നടപടിയില്ല

പരാതിയില്‍ നടപടിയില്ല

സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ ആയിരുന്നു ഈ സംഭവവും അരങ്ങേറിയത് എന്നാണ് പറയുന്നത്. വിഷയത്തില്‍ നവജ്യോത് പിന്നീട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലത്രെ. ഒടുവില്‍ പോലീസ് കേസ് എടുക്കാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വപ്‌ന എവിടെ?

സ്വപ്‌ന എവിടെ?

സ്വപ്‌ന എവിടെയാണെന്ന് ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൈമൂറില്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴ്‌നാട്ടിലേക്ക് കടന്നതായും സംശയങ്ങളുണ്ട്. തലസ്ഥാനത്ത് ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ തന്നെ ഒളിച്ചുകഴിയുകയാണോ എന്നും സംശയിക്കുന്നുണ്ട്.

ജാമ്യ ഹര്‍ജി

ജാമ്യ ഹര്‍ജി

ഇതിനിടെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സ്വര്‍ണക്കടത്ത് എന്നും അതിനാല്‍ തന്നെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും ആയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല.

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ശബ്ദ പ്രതികരണം ട്വന്റിഫോര്‍ ന്യൂസിലൂടെ പുറത്ത് വന്നിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും യുഎഇ കോണ്‍സുലിലെ ഡിപ്ലോമാറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബാഗേജ് ക്ലിയറന്‍സ് വൈകുന്നതിനെ കുറിച്ച് അന്വേഷിച്ചത് എന്നുമാണ് സ്വപ്‌ന ഓഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

വിതുമ്പിക്കൊണ്ട് സ്വപ്‌ന സുരേഷ്; 'യുഎഇ എന്ന് പറഞ്ഞാല്‍ ജീവന്‍, കുടുംബം ആത്മഹത്യയുടെ വക്കില്‍'

English summary
Swapna Suresh slapping youth during a marriage party, video released by Mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X