സ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കര്‍ ഐഎഎസിനെ മാറ്റി. പകരം മീര്‍ മുഹമ്മദ് ഐഎഎസിന് അധിക ചുമതല നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയിരുന്നു. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതോടെ കടുത്ത അമര്‍ഷത്തിലാണ് മുഖ്യമന്ത്രിയെന്നും സൂചനയുണ്ട്.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രമാണ് അദ്ദേഹത്തെ മാറ്റിയത്. ഐടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുമെന്നാണ് കരുതുന്നത്. കേസില്‍ അന്വേഷണം ശക്തമായി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഉള്‍പ്പടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണായക ചുമതലയുള്ള ചോദ്യം ചെയ്യപ്പെട്ടാല്‍ ഓഫീസും പ്രതിക്കൂട്ടിലാകും. ഇതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിപിഎം പാര്‍ട്ടി ഘടകവുമായി ചര്‍ച്ച ചെയ്തെന്നാണ് വിവരം.
Recommended Video
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കും ഓഫീസിനും അതു ക്ഷീണമായെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലെ ആരെങ്കിലും അതില്‍ പങ്കാളികളാണെങ്കില്‍ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്.
അതേസമയം, ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്ശകന് ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്ശകന് ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications