കോവളം സംഭവം; പൊലീസിനെ ന്യായീകരിച്ച് കോടിയേരി; ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രം
തിരുവനന്തപുരം: കോവളത്ത് വിദേശിയെ തടഞ്ഞ് നിര്‍ത്തി മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റു ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു കോടിയേരി പ്രതികരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയും, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും ഇടപെട്ടിരുന്നു. ഇതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കൂടാതെ ഗ്രോഡ് എസ്ഐയെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്വാട്ട നിയമങ്ങൾ മാറും: കേന്ദ്രം
പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണ നടത്തുക. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണം ചുമതല.
പുതുവര്‍ഷതലേന്നാണ് സംഭവം നടന്നത്. മദ്യം വാങ്ങി കോവളത്തെ ഹോംസ്റ്റേയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റീഫനെ വഴി മധ്യേ പൊലീസ് തടയുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പക്കല്‍ മൂന്ന് കുപ്പി മദ്യവുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ബില്ല് ചോദിച്ചെങ്കിലും ബില്ല് വാങ്ങാന്‍ മറന്നുവെന്നാണ് സ്റ്റീഫന്‍ നല്കിയ മറുപടി. തുടര്‍ന്ന് മദ്യം കളയാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഒടുവില്‍ സ്റ്റീഫന്‍ മദ്യം മുഴുവന്‍ മറിച്ച് കളയുകയും പ്ലാസ്റ്റിക് കുപ്പിയായതിനാല്‍ കുപ്പി തിരിച്ച് കൊണ്ടുപോകുകയുമായിരുന്നു. . തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി അദ്ദേഹം ബീവറേജസില്‍ പോയി ബില്ല് വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.
പൊലീസ് പരിശോധിക്കുന്നതും മദ്യം കളയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതിനാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരന് സ്റ്റീഫന്‍ ആസ്ബര്‍ഗ് പൊലീസിനോട് പറഞ്ഞത്.
മുസ്ലീം സ്ത്രീകളെ ആപ്പിലാക്കി ഈ ആപ്പ്: ബുള്ളി ബായിന് എന്തിന് നിരോധനം? സോഷ്യൽ മീഡിയയിൽ വൻ വിവാദം
കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന് സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യത്തിലെത്തിയത്. സംഘത്തിലുണ്ടായിരുന്നവര്‍ക്കെതിരെയു നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് എതിര്‍പ്പും ഉന്നയിച്ചിരുന്നു.
ബലൂണില്‍ കാറ്റ് നിറക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് പൊലീസ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് സ്റ്റീവന്‍. മദ്യം കളയാന്‍ പൊലീസ് ആവശ്യപ്പെട്ടന്നും ഇല്ലെങ്കില്‍ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും സ്റ്റീഫന്‍ പറഞ്ഞു.
മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് ആപ്പില്‍, ചോദ്യങ്ങളുമായി പ്രതിപക്ഷം, ബ്ലോക്ക് ചെയ്തെന്ന് മന്ത്രി
രാവിലെ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയ ടൂറിസം മന്ത്രി പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് അനുനയിപ്പിച്ച മന്ത്രി ശിവന് കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകെ വിമര്‍ശിക്കരുതെന്നും പറഞ്ഞു. മൂന്ന് ലിറ്റര്‍വരെ മദ്യം ഒരാള്‍ക്ക് കൈവശം വെക്കാമെന്നും മദ്യകുപ്പിയില്‍ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാന്‍ കഴിയുമെന്നിരിക്കെ ഇത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നാണ് വിദേശപൗരന്റെ പരാതി.