ലക്ഷ്മി നായര്‍ കുരുങ്ങുന്നു..ഉപസമിതി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
ലക്ഷ്മി നായർക്കെതിരായ വിദ്യാർത്ഥികളുടെ ആരോപണങ്ങളിൽ തെളിവുണ്ടെന്ന് ഉപസമിതി റിപ്പോർട്ട്
തിരുവനന്തപുരം : ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വണ്‍ ഇന്ത്യയ്ക്ക് ലഭിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനും ചട്ടലംഘനങ്ങള്‍ക്കും തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും 5 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ലോ അക്കാദമിക്കെതിരെയുള്ള നടപടിക്കും ഉപസമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് കോളേജിലെ മെറിറ്റ് പ്രിന്‍സിപ്പല്‍ അട്ടിമറിച്ചുവെന്ന കണ്ടെത്തലാണ്.

ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിപ്പലിന് ഇഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വ്വകലാശാലയുടെ ചട്ടങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. അധികാര ദുര്‍വിനിയോഗം നടത്തിയ ലക്ഷ്മി നായര്‍ പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്നും 10 വരെയാക്കി.

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് കൂടുതല്‍ മാര്‍ക്കും ഇല്ലാത്ത ഹാജരും വാരിക്കോരി നല്‍കിയെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പെണ്‍കുട്ടിക്ക് 50 ശതമാനം പോലും ഹാജര്‍ ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതിച്ചുവെന്നും ഉപസമിതി കണ്ടെത്തി

മഹത്തായ പാരമ്പര്യമുള്ള ലോ അക്കാദമി പോലൊരു സ്ഥാപനത്തെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ മോശമാക്കിയെന്നും ഉപസമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നാല് പേജുകളുളള റിപ്പോര്‍ട്ടാണ് ഉപസമിതി സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഹോസ്റ്റലിലെ സിസിടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അസുഖമുള്ള കുട്ടികളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.. ലക്ഷ്മിനായര്‍ക്കും ലോ അക്കാദമിക്കുമെതിരെ കടുത്ത നിലപാട് തന്നെയാവും സിന്‍ഡിക്കേറ്റ് കൈക്കൊള്ളുക.

അതേസമയം ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശയില്ലെന്ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രതികരിച്ചു. ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് മാനേജ്‌മെന്റിന്റെ ഭാഗം കേള്‍ക്കാതെയാണെന്നും വിസി കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications