'ഇത് ഒരു തരം സിന്‍ഡ്രം, വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും പോയത് സദ്യ വിളമ്പാത്ത ഇടത്തേക്കാണ്': ടി സിദ്ദിഖ്
കൊച്ചി: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ വി തോമസ് പങ്കെടുത്തിരുന്നു. വേദിയില്‍ എത്തിയതിന് പിന്നാലെ കെ റെയിലിനെ അനുകൂലിച്ച് കെ വി തോമസ് പ്രസ്താവന നടത്തുകയും ചെയ്തു. ഇപ്പോഴിതാ ആ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയരിക്കുകയാണ് കോണ്‍ഗ്രസ് എം എല്‍ എ ടി സിദ്ദിഖ്.

2021 ഡിസംബറില്‍ എറണാകുളം ഡി സി സി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ റയിലിനെതിരെ രൂക്ഷമായ ഭാഷയില്‍ തോമസ് പ്രതിഷേധിച്ച് സംസാരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കെ റെയില്‍ കേരളത്തിന് അനിവാര്യമായ പദ്ധതിയാണെന്നാണ് കെ വി തോമസ് പറയുന്നത്. ഇതിനെതിരെയാണ് സിദ്ദിഖിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് സിദ്ദിഖിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം

1 2021 ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ റയിലിനെതിരെ രൂക്ഷമായ ഭാഷയില്‍ തോമസ് മാഷ് പ്രതിഷേധിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിനു രണ്ട് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് മാഷ് പറഞ്ഞത്.

കൊച്ചി മെട്രൊ കൊണ്ട് വരാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ആവശ്യമായ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തി, എന്നാല്‍ പിണറായി വിജയന്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വന്‍ ദുരന്തത്തിലേക്ക് തള്ളി വിടുന്നു എന്നും മാഷ് പറഞ്ഞു. അത് തന്നെ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. (സ്‌ക്രീന്‍ ഷോട്ട് ആവശ്യമുള്ളവര്‍ക്ക് തരാം)

2- 2022 മെയ്, കെ റെയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമെന്ന് തോമസ് മാഷ്, പിണറായി വിജയന്‍ വികസനത്തിന്റെ നായകനും കാരണഭൂതനുമെന്ന് മാഷ് പറഞ്ഞ് വെക്കുന്നു. ഇത് ഒരു തരം .... സിന്‍ഡ്രം ആണെന്ന് പറയാതെ വയ്യ. ഒരു കാര്യം ഉറപ്പാണു, വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി ഇലയിട്ട് സദ്യ വിളമ്പാത്ത ഇടത്തേക്കാണു- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം എല്‍ ഡി എഫ് വേദിയില്‍ എത്തിയതിന് പിന്നാലെ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്. പിന്നാലെ കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് സി.പി.എമ്മിലേക്ക് പോയത്. കെ.വി തോമസിനെ സി.പി.എം സ്വീകരിച്ചത് കൊണ്ട് തൃക്കാക്കരയില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി.തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്.

സി പി എം നേതാക്കള്‍ കെ വി തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികളും ഇതേ അവജ്ഞയോടും പുച്ഛത്തോടുമാകും സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കെ.വി തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അന്ന് സി പി എമ്മുമായുള്ള ധാരണ ശരിയായില്ല. അതിന് ശേഷവും പോകാനുള്ള അവസരം നോക്കി നില്‍ക്കുകയായിരുന്നു. എക്കലത്തും കെ.വി തോമസ് പാര്‍ട്ടിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി












Click it and Unblock the Notifications