• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയനാട്ടില്‍ ടി സിദ്ദിഖ് മത്സരിക്കും, തര്‍ക്കത്തില്‍ തീരുമാനമാകുന്നു, രാഹുല്‍ ഗാന്ധി തീരുമാനിക്കും

ദില്ലി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം തീരുമാനമാകുന്നു. വടകരയില്‍ മാത്രമാണ് അവസാന നിമിഷം തര്‍ക്കം നിലനില്‍ക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ അദ്ദേഹം ഇതുവരെ അതിന് അനുകൂലമായ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെ കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ പ്രചാരണം തുടങ്ങിയത് കോണ്‍ഗ്രസ് ആവേശമായിട്ടുണ്ട്.

അതേസമയം നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യം അവസാന ഘട്ടത്തിലെത്തിയത് കോണ്‍ഗ്രസിന് ആശ്വാസമാണ്. അവിടെയും വടകര സീറ്റ് ചെറിയ പ്രതിസന്ധിയാണ്. പി ജയരാജനെതിരെ യുവനേതാക്കള്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ശക്തരായ ജനപിന്തുണയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ആവശ്യം.

വയനാട്ടില്‍ ടി സിദ്ദിഖ്

വയനാട്ടില്‍ ടി സിദ്ദിഖ്

കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്ന വയനാട് സീറ്റില്‍ ടി സിദ്ദിഖ് മത്സരിക്കുമെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. ഗ്രൂപ്പ് ബലാബലത്തിനൊടുവില്‍ എ ഗ്രൂപ്പ് വയനാട് ഉറപ്പിച്ചതായിട്ടാണ് സൂചന. അതേസമയം അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥികളാവും. അതേസമയം എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം

കേരളത്തിലെ സീറ്റ് ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ വലിയ തര്‍ക്കമാണ് ഉണ്ടായത്. ഉമ്മന്‍ ചാണ്ടി കടുംപിടുത്തം തുടര്‍ന്നതോടെ രമേശ് ചെന്നിത്തല ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈക്കാന്‍ഡ് വിടാനാണ് ധാരണയെന്ന് മുല്ലപ്പള്ളിയും വ്യക്തമാക്കി. സീറ്റ് തര്‍ക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തെത്തി.

വടകരയില്‍ പോരാട്ടം

വടകരയില്‍ പോരാട്ടം

വടകരയില്‍ പി ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യുവാക്കളെ നിര്‍ത്തുന്ന കാര്യം ആലോചിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആര്‍എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്. വടകരയിലെ സ്ഥാനാര്‍ത്ഥിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. ഒരു സീനിയര്‍ നേതാവ് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് സാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

മുല്ലപ്പള്ളിക്ക് സാധ്യത

മുല്ലപ്പള്ളിക്ക് സാധ്യത

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന് സമ്മര്‍ദം ശക്തമായിട്ടുണ്ട്. എഐസിസിയിലേക്ക് നിരവധി സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് എത്തുന്നത്. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നാണ് അഭിപ്രായം. ടിപി ചന്ദ്രശേഖരന്‍ അടക്കമുള്ള വിഷയങ്ങള്‍ സിപിഎമ്മിനെ ഇവിടെ കുറേ കാലമായി സമ്മര്‍ദ്ദത്തിലാക്കിയിരിക്കുയാണ്. അതുകൊണ്ട് ഇവിടെ രാഷ്ട്രീയപോരാട്ടം വേണമെന്ന ആവശ്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പള്ളിക്കായി മലബാറിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും രംഗത്തെത്തി.

കേരള യാത്ര മാറ്റി

കേരള യാത്ര മാറ്റി

മുല്ലപ്പള്ളിയോട് ദില്ലിയില്‍ തുടരാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അദ്ദേഹം കേരളത്തിലേക്കുള്ള യാത്ര മാറ്റിയിട്ടുണ്ട്. മടക്കം നാളെയാണ് ഉണ്ടാവുക. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയായാല്‍ അത് മലബാറിലെ എല്ലാ സീറ്റുകളെയും ബാധിക്കും. കോഴിക്കോട്ടും വടകരയും സമാന രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് മുല്ലപ്പള്ളിയല്ലാതെ മറ്റൊരു ഓപ്ഷന്‍ വടകരയില്‍ ഇല്ലെന്നും കേരള നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

പൊതു സ്വതന്ത്രര്‍ ഉണ്ടാവുമോ

പൊതു സ്വതന്ത്രര്‍ ഉണ്ടാവുമോ

മുല്ലപ്പള്ളി മൗനം തുടരുന്ന സാഹചര്യത്തില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടിട്ടുണ്ട്. വടകര ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചുപിടിക്കുക അസാധ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. വീരേന്ദ്ര കുമാര്‍ ഇത്തവണ യുഡിഎഫിനൊപ്പം ഇല്ലാത്തതിനാല്‍ ശക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത പക്ഷം മണ്ഡലം കൈവിട്ട് പോകുമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. രാഹുലും മുല്ലപ്പള്ളി മത്സരിക്കാനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പ്രചാരണം തുടങ്ങി

പ്രചാരണം തുടങ്ങി

രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കോണ്‍ഗ്രസിനായി പ്രചാരണം തുടങ്ങിയത്. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്മൃതി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പോരാട്ടം അക്രമ രാഷ്ട്രീയത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കമാണ് അദ്ദേഹം കെട്ടിവെക്കാനുള്ള തുക നല്‍കിയത്. ഇടത് കോട്ട തകര്‍ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍

English summary
t siddique gets upperhand in wayanad seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X