കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍: താലിബാന്‍ പ്രഖ്യാപനത്തിലേക്ക്

Google Oneindia Malayalam News

കാബൂള്‍: തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഘാനിസ്ഥാന്‍റെ ഔദ്യോഗിക പേര് മാറ്റാന്‍ താലിബാന്‍. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ നിന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ താലിബാന്‍ ഭരണത്തിലിരുന്ന കാലയളവില്‍ അഫ്ഗാനിസ്ഥാന്‍റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരുന്നു. പിന്നീട് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു.

അഷ്‌റഫ് ഗനി രാജ്യം വിട്ടു, അഫ്ഗാന്‍ വിടില്ലെന്ന് വൈസ് പ്രസിഡന്റ്, അധികാരം പങ്കിടില്ലെന്ന് താലിബാന്‍അഷ്‌റഫ് ഗനി രാജ്യം വിട്ടു, അഫ്ഗാന്‍ വിടില്ലെന്ന് വൈസ് പ്രസിഡന്റ്, അധികാരം പങ്കിടില്ലെന്ന് താലിബാന്‍

അതേസമയം കാബൂള്‍ വിമാനത്താവളം വഴിയുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സൈനിക വിമാനങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും നാറ്റോ അറിയിച്ചു. കാബൂൾ എയർപോർട്ടിലടക്കം ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യക്കാര്‍ ഉള്‍പ്പടെ നിരവധി പേര്‍ രാജ്യം വിടാനായി വിമാനത്താവളത്തില്‍ എത്തിയത് വന്‍ തിരക്കിന് ഇടയാക്കിയിരുന്നു. അതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് തീ ഉയര്‍ന്നതായി അമേരിക്കയിലെ യുഎസ് എംബസി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

afgan

കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

"കാബൂളിലെ സുരക്ഷാ സാഹചര്യം എയർപോർട്ടിൽ ഉൾപ്പെടെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. എയർപോർട്ടില്‍ തീ പടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്; അതിനാൽ ഞങ്ങൾ അമേരിക്കൻ പൗരന്മാരോട് സുരക്ഷിതരായിക്കാന്‍ നിർദ്ദേശിക്കുന്നു," അഫ്ഗാനിസ്ഥാനിലെ യുഎസ് എംബസി പറഞ്ഞു. അമേരിക്കന്‍ സൈന്യം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയും സിവിലിയന്‍ സ്റ്റാഫുകളെയും ഒഴിപ്പിക്കുന്നത് വർധിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ വ്യോമമേഖലയില്‍ സുരക്ഷ മോശമായതിനാൽ പൈലറ്റുമാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് തങ്ങളുടെ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം, കാബൂള്‍ താലിബാന്‍ കീഴടക്കിയതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. അമേരിക്കന്‍ സഹായത്തോടെ ഗനി താജിക്കിസ്ഥാനിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ഗനി എവിടേക്കാണ് പോയതെന്ന് വെളിപ്പെടുത്തില്ലെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കിയത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ അധികാരം പങ്കിടുകയെന്ന ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് താലിബാന്‍ തള്ളുകയായിരുന്നു.

Recommended Video

cmsvideo
താലിബാന്റെ സഹായത്തോടെ പ്രസിഡന്റും കുടുംബവും മുങ്ങി | Oneondia Malayalam

അതിനിടെ, അനിശ്ചിത്വങ്ങൾക്കൊടുവിൽ കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യയിലെത്തിയിട്ടുണ്ട്. കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വൈകിട്ട് ആറ് മണിയോടെ പുറപ്പെട്ട വിമാനം എട്ട് മണിയോടെയാണ് ദില്ലിയിലിറങ്ങിയത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ന് സർവീസ് നടത്താനിരുന്ന ഒരു ചാർട്ടേർഡ് വിമാനം നിർത്തലാക്കിയിരുന്നു. കാബൂളിലെ വ്യോമാർതിർത്തിയിൽ സൈനിക നീക്കം വ്യാപിപ്പിച്ചതോടെയായിരുന്നു സർവീസ് റദ്ദാക്കിയത്.

ദേശീയ പതാകയെ അപമാനിച്ചു; സി പി എം, സി പി ഐ നേതാക്കള്‍ക്കെതിരെ പരാതി, കെ സുരേന്ദ്രനെതിരെ കേസ്ദേശീയ പതാകയെ അപമാനിച്ചു; സി പി എം, സി പി ഐ നേതാക്കള്‍ക്കെതിരെ പരാതി, കെ സുരേന്ദ്രനെതിരെ കേസ്

English summary
Taliban to declare 'Islamic Emirate of Afghanistan': commercial flights suspended from Kabul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X