ഹാദിയയെ കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍; തമിഴ്‌നാട്ടിലും സ്വാതന്ത്ര്യം അകലെ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: പിതാവിന്റെ സംരക്ഷണയില്‍ വീട്ടുതടങ്കലിലെന്നപോലെ കഴിഞ്ഞിരുന്ന ഹാദിയ തമിഴ്‌നാട്ടിലെ സേലത്ത് പഠനം തുടരാനെത്തുമ്പോള്‍ കാത്തിരിക്കുന്നത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും. വീട്ടില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും കോളേജിലും സമാന രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഹാദിയയെ കാത്തിരിക്കുന്നത്.

സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം, അഴിമതിയില്‍ മുങ്ങിയ ഇടപാട്

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസ് ആയതിനാലും തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനാലും സുരക്ഷ കര്‍ശനമാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഹാദിയയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം പോലീസിനും കോളേജിനുമായിരിക്കും.

hadiya

അതുകൊണ്ടുതന്നെ ഹാദിയയുടെ സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കോളേജ് അധികൃതരും പറയുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാനെ ഭാര്യയെ കാണാന്‍ അനുവദിക്കില്ലെന്നും കോളേജ് പ്രന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രമേ അനുവാദം നല്‍കുകയുള്ളൂ.

cmsvideo
നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് ഹാദിയയുടെ പിതാവ് | Oneindia Malayalam

അതേസമയം, ഹാദിയയുടെ മാതാപിതാക്കള്‍ക്ക് അവരെ കാണാനുള്ള അനുമതി നല്‍കും. ഹോസ്റ്റലിലും കോളേജിലും ഇരുപത്തിനാലു മണിക്കൂറും ഹാദിയ പോലീസ് വലയത്തിലായിരിക്കും. ഹാദിയ കേസില്‍ സുപ്രീംകോടതി വിധി പുറത്തുവരാതെ അവര്‍ക്ക് താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കില്ലെന്നാണ് തമിഴ്‌നാട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും സൂചിപ്പിക്കുന്നത്.

English summary
tamil nadu police to provie hadiya security
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്