കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ലക്ഷം ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ അരുണ്‍ തുള്ളിച്ചാടി: പക്ഷെ പിന്നീട് നഷ്ടമായത് 50 ലക്ഷം രൂപ

Google Oneindia Malayalam News

ചെന്നൈ: വ്യാജ നറുക്കെടുപ്പ് തട്ടിപ്പുകള്‍ തമിഴ്നാട്ടിലുംവ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്കാണ് സംസ്ഥാനത്തിനെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത്. ഇത്തരം കേസുകള്‍ അടുത്തിടെ വർധിച്ച് വരുന്നതായും ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ആളുകളുടെ പണം കവരുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.

ശിവകാശിയിൽ നിന്ന് പ്രിന്റിംഗ് ബിസിനസ് നടത്തുന്ന അരുൺ കുമാറിന് ലോട്ടറി നറുക്കെടുപ്പിലൂടെ ലാൻഡ് ക്രൂയിസർ പ്രാഡോ കാർ സമ്മാനമായി ലഭിച്ചെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു മെസേജ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പോയെ ഇദ്ദേഹത്തിന് 45,98,850 രൂപ നഷ്ടപ്പെട്ടുവെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

അരുൺ കുമാറിന് ആദ്യം സന്ദേശം വന്നത്

25,00,000 രൂപയുടെ ലോട്ടറി അടിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു അരുൺ കുമാറിന് ആദ്യം സന്ദേശം വന്നത്. ഇത് എങ്ങനെ കിട്ടും എന്ന് അന്വേഷിച്ചപ്പോൾ ആദ്യം 12,500 രൂപ രജിസ്ട്രേഷൻ ഫീസായി നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സമ്മാനത്തുക ഡോളറാണെന്ന് അവകാശപ്പെട്ട് 2,70,000 രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കണമെന്നും വ്യക്തമാക്കി.

'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല''ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'

ലോട്ടറിയിൽ ലാൻഡ് ക്രൂയിസർ പ്രാഡോ കാറും

അരുണ്‍കുമാർ ഈ രണ്ട് തുകയും നല്‍കിയതിന് പിന്നാലെയാണ് ലോട്ടറിയിൽ ലാൻഡ് ക്രൂയിസർ പ്രാഡോ കാറും ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കണമെങ്കിൽ രജിസ്ട്രേഷനും മറ്റ് ചാർജുകൾക്കുമായി 8,70,000 രൂപ നൽകണമെന്നും അറിയിക്കുന്നത്. ഇത്തരത്തില്‍ ആകെ 45,98,850 രൂപ അടച്ചിട്ടും കുമാറിനോട് കൂടുതൽ തുക നൽകാൻ വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് സഹോദരൻ ഇടപെട്ട് ഇത് തട്ടിപ്പാണെന്ന് കണ്ടെത്തിയതോടെ കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പൂജ ബംപർ പോലൊരു അമേരിക്കന്‍ ലോട്ടറി; 13 കോടിയുടെ ഒന്നാം സമ്മാനം ആർക്കും വേണ്ട, പണം ഈ വഴിക്ക് പോവുംപൂജ ബംപർ പോലൊരു അമേരിക്കന്‍ ലോട്ടറി; 13 കോടിയുടെ ഒന്നാം സമ്മാനം ആർക്കും വേണ്ട, പണം ഈ വഴിക്ക് പോവും

ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന ഭാഗ്യ നറുക്കെടുപ്പിൽ

മറ്റൊരു സംഭവത്തിൽ, വാട്രാപ്പ് സ്വദേശിയായ കെ ബാലമുരുകന് 45300 രൂപയാണ് നഷ്ടമായത്. സമ്മാനമായി ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന ഭാഗ്യ നറുക്കെടുപ്പിൽ ചേർക്കാനെന്നും പറഞ്ഞായിരുന്നു വിവരങ്ങൾ ശേഖരിച്ചത്. പിന്നാലെ ടിവി സമ്മാനമായി ലഭിച്ചെന്ന് കാണിച്ച് അദ്ദേഹത്തിന് ഒരു കോൾ ലഭിക്കുകയും പ്രോസസിങ് നടപടികള്‍ക്കായി അയ്യായിരം രൂപ നല്‍കണെമെന്നും ആവശ്യപ്പെടുകയായിരുന്നു.

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കേടായോ, തിരിച്ചറിയാനുള്ള എളുപ്പവഴികള്‍

പലതവണയായി ടെലിവിഷന്റെ യഥാർത്ഥ വിലയേക്കാൾ

പലതവണയായി ടെലിവിഷന്റെ യഥാർത്ഥ വിലയേക്കാൾ കൂടുതൽ നല്കിയിട്ടും സമ്മാനം ലഭിക്കാൻ 25,000 രൂപ കൂടി നൽകണമെന്ന് തട്ടിപ്പുകാരൻ ബാലമുരുകനോട് ആവശ്യപ്പെട്ടു. പിന്നീട് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ബാലമുരുകൻ സൈബർ സെല്ലിൽ പരാതി നൽകിയത്. തട്ടിപ്പുകാർ സാധാരക്കാരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഒരു കോംബോ ഓഫറിൽ വീട്ടുപകരണങ്ങൾ

ഒരു കോംബോ ഓഫറിൽ വീട്ടുപകരണങ്ങൾ വിൽക്കുമ്പോൾ ഒരു കൂട്ടം ആളുകൾക്ക് സ്ക്രാച്ച് കാർഡുകൾ നൽകിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തന്റെ ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകുന്നതിലൂടെ ആരെയാണ് എളുപ്പത്തില്‍ തട്ടിപ്പിന് ഇരയാക്കാന്‍ സാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. തുടർന്ന് എല്ലാവർക്കുമായി സ്ക്രാച്ച് കാർഡുകൾ വിതരണം ചെയ്യും.

നേരത്തെ തന്നെ കണ്ടുവെച്ച ആളുകള്‍ക്കായിരിക്കും സമ്മാനം

നേരത്തെ തന്നെ കണ്ടുവെച്ച ആളുകള്‍ക്കായിരിക്കും സമ്മാനം ലഭിച്ചുവെന്ന് കാണിക്കുന്ന സ്ക്രാച്ച് കാർഡുകൾ നല്‍കുക. പിന്നീട് ഇവരുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ അയയ്‌ക്കുന്നതിന് സർവീസ് ചാർജ് ആവശ്യപ്പെടുകയും ചെയ്യും. പണം അയച്ചുകഴിഞ്ഞാൽ വീണ്ടും പണം ആവശ്യപ്പെട്ടും. തട്ടിപ്പാണെന്ന് ബോധ്യമായി കഴിഞ്ഞാല്‍ പിന്നെ ഇവരെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് ലഭിക്കില്ല. ഇത്തരത്തിലുള്ള സംഘങ്ങള്‍ ശക്തമാണെന്നും തട്ടിപ്പിനിരയാകതെ സൂക്ഷിക്കണമെന്നും വ്യക്തമാക്കിയ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറായ 1930 ല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നും വ്യക്തമാക്കി.

English summary
Tamil Nadu youth lost Rs 45 lakhs through lottery prize fraud: Officials warn to be cautious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X