കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുത്തൊഴുത്തില്‍വെച്ച് എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

  • By Sruthi K M
Google Oneindia Malayalam News

തൃശൂര്‍: പശുത്തൊഴുത്തില്‍വെച്ച് എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവ്. തമിഴ്‌നാട് സ്വദേശിക്കാണ് കോടതി അഞ്ച് വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചത്. 2011ല്‍ തൃശൂരിലാണ് സംഭവം നടന്നത്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ എട്ടുവയസുകാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ആ വീട്ടിലെ ജോലിക്കാരന്‍ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടിലെ പശുത്തോഴുത്തില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവം കുട്ടി വീട്ടില്‍ പറഞ്ഞതോടെയാണ് പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തിയത്.

sexual-assault-women-attack

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ)അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ഈ ആക്ട് പ്രകാരം ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

ചന്ദ്രബോസ് വധക്കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ് ആദ്യ പോക്‌സോ കേസിലും വിധി പറഞ്ഞിരിക്കുന്നത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെപി സുധീറാണ് ശിക്ഷ വിധിച്ചത്.

English summary
Tamilian tired to molest eight year old child in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X