താനൂർ സംഭവം; സന്ദീപ് വാര്യർ അപവാദം പ്രചരിപ്പിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് സലൂൺ ഉടമ ലൂസി
കൊച്ചി: താനൂർ സംഭവത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ മുംബൈയിലെ സലൂൺ ഉടമ ലൂസി. സന്ദീപ് വാര്യർ അപവാദപ്രചരണം നടത്തുകയാണെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലൂസി പറഞ്ഞു. പാർലറിലെത്തിയ പെൺകുട്ടികളേയോ ഒപ്പം വന്ന യുവാവിനേയോ തങ്ങൾക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
സന്ദീപ് ആരോപിക്കുന്നത് പോലെ ഭർത്താവിനും തനിക്കുമെതിരെ യാതൊരു കേസുമില്ല. നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കട അടച്ചിട്ടത്. അല്ലാതെ ഒരു പോലീസ് നടപടിയും തങ്ങൾക്കെതിരെ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം ലൂസിക്കും ഭർത്താവിനും എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും വിശ്വസീനമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ലൂസിക്കെതിരെ പ്രതികരിച്ചതെന്നും സന്ദീപ് വാര്യർ ആവർത്തിച്ചു.

'മുംബൈയിൽ പെൺകുട്ടികളെ ഉപയോഗിച്ച് മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് എനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അവർ കേസുകൊടുക്കട്ടെ. മാധ്യമങ്ങളോട് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ആദ്യം മീഡിയവണ്ണിനോട് കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കോൾ വന്നെന്നും താൻ അത് കണ്ടെന്നും ഒക്കെ പറഞ്ഞ പ്രിൻസിന്റെ ഭാര്യ പിന്നീട് കുട്ടികളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല എന്ന് മറ്റു ചാനലുകളോട് പറഞ്ഞു .
മുംബൈയിലെ ചില സംഘടന പ്രവർത്തകർ കുട്ടികൾ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന നുണയാണ് പ്രിൻസ് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് കുട്ടികൾ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്ലെന്ന് മാത്രമേ പ്രിൻസ് പറയുന്നുള്ളൂ, അവിടെ റെയ്ഡ് നടന്നിട്ടുണ്ടോ എന്ന കാര്യം, അക്കാലത്ത് അത് വാർത്തയായിരുന്നോ എന്ന കാര്യം ഇതിലൊന്നും പ്രിൻസിന് വിശദീകരണമില്ല. മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട സംഗതികളാണ് ഞാൻ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു', സന്ദീപ് വാര്യർ വ്യക്തമാക്കി.
കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് തുടക്കം മുതൽ സന്ദീപ് ആവശ്യപ്പെട്ടിരുന്നു. ' കോവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നത് ? പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയ്യാറാണ്', എന്നാണ് സന്ദീപ് പറഞ്ഞത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications