• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താനൂരില്‍ കൊലപാതകത്തിന് മുമ്പ് എന്തിന് പോയി? പ്രതിപക്ഷ ആരോപണത്തിന് ജയരാജന്റെ മറുപടി

കോഴിക്കോട്: മലപ്പുറത്തെ താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവ് പി ജയരാജന് പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയായിരുന്നു എംകെ മുനീറിന്റെ ആവശ്യം.

കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയരാജന്‍ താനൂരില്‍ വന്നത്. തീരദേശത്തെ ഒരു കല്യാണത്തില്‍ പങ്കെടുത്ത അദ്ദേഹം നേരത്തെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലും പോയിരുന്നു. നിയമസഭയില്‍ വിഷയം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ജയരാജന്‍ പ്രതികരണവുമായി രംഗത്തുവന്നു. താനൂരില്‍ പോകാനുണ്ടായ കാരണം അദ്ദേഹം ഫേസ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ് ഇങ്ങനെ...

ഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കം

ആര്‍എസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയില്‍ എനിക്ക് എതിരായി നടത്തിയ പരാമര്‍ശം. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്.

ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി

വിവാഹത്തിനു ശേഷം സന്ദര്‍ശിച്ചതില്‍ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ ഞാന്‍ ഇല്ല. ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാന്‍. എന്റെ അസാന്നിധ്യത്തില്‍ എന്നെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍ എസ് എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.

English summary
Tanur Ishaq Murder: CPM Leader P Jayarajan response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X