അറിവിന്റെ വിശാല നഭസ്സിലേയ്ക്ക് "ജ്ഞാന ജാലകം " തുറന്ന് അദ്ധ്യാപക വിദ്യാർത്ഥികൾ

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: അറിവിന്റെ വിശാല നഭസ്സിലേയ്ക്ക് "ഞ്ജാന ജാലകം " തുറന്ന് അദ്ധ്യാപക വിദ്യാർത്ഥികൾ.കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ലൈബ്രററിയിലേയ്ക്ക് പഠനാനാർഹമായ 1500 ഓളം പുസ്തകങ്ങൾ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് ഇവർ തുടക്കം കുറിച്ചിരിക്കുന്നത്.നാദാപുരം ടി. ഐ.എം.ബി.എഡ് സെന്ററിലെയും കാലിക്കട്ട് യൂണിവേഴ്സിറ്റി ചക്കിട്ടപ്പാറ ബി.. എഡ് സെന്ററിലെയും 16 ഓളം വരുന്ന അധ്യാപക വിദ്യാർത്ഥികളാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അളവിൽ കൃത്രിമം പെട്രോൾ പമ്പിൽ ലീഗൽ മെട്രോളജി പരിശോധന നടത്തും

സ്കൂളിലെ കുട്ടികളിൽ നിന്നും, സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘടനകളിൽ നിന്നും സംഭാവനയായി ശേഖരിച്ചു കൊണ്ടാണ് പുസ്തകങ്ങൾ നൽകുന്നത്. അറിവിന്റെ പരസ്പര കൈമാറ്റങ്ങൾ ആധുനിക മനുഷ്യന്റെ നിലനിൽപിന് ആധാരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. പറഞ്ഞു.

teachers

പദ്ധതിയിലേക്ക് സ്കൂൾ കുട്ടികളിൽ നിന്നും അന്ദേഹം പുസ്തകങ്ങൾ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട് കെ.പി.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ.എം.കുര്യൻ, യു.യു.സി.ജെ.എസ്.വിശ്വജിത്ത്, കെ.വി.സ്മിത, ബി.അർച്ചന,കേളോത്ത് റഷീദ്, സി.കെ.കുറ്റ്യാടി, വി.വി.അനസ്, അൻവർ കുറ്റ്യാടി, എ.സി.സലാം, കുമ്പളങ്കണ്ടി കുഞ്ഞബ്ദുള്ള, ജിൽനാരാജ്, കെ.പി.രമേശൻതുടങ്ങിയവർ സംസാരിച്ചു

English summary
Teachers-students in ''jnana jaalakam''

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്