'സുജിത് ഭക്തനും ഡീന്‍ കുര്യക്കോസും ഇടമലക്കുടിയില്‍ കൊവിഡ് പരത്തി'; മറുപടിയുമായി സുജിത് ഭക്തന്
പത്തനംതിട്ട: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ഗോത്ര വര്‍ഗ പഞ്ചായത്തായ മുന്നാര്‍ ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 40, 24 വയസുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മാഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സ്വീകരിച്ചുപോന്ന നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇതുവരെ ഇടമലക്കുടിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
എന്നാല്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും പ്രമുഖ വ്ളോഗര്‍ സുജിത്ത് ഭക്തനും ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുജിത്ത് ഭക്തന്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്ത ഇടമലക്കുടിയില്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആ വാര്‍ത്ത വന്നതിന് പിന്നില്‍ സുജിത്ത് ഭക്തനും ഡീന്‍ കുര്യാക്കോസും കൂടെ അവിടെ സന്ദര്‍ശനം നടത്തിയതുകൊണ്ടാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നുള്ള രീതിയിലാണ് പല ആള്‍ക്കാരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പലരും സോഷ്യല്‍ മീഡിയയില്‍ മേസജ് അയക്കുന്നുണ്ടെന്ന് സുജിത് പറയുന്നു.

രണ്ടാഴ്ചയ്ക്ക് മുമ്പ് ഡീന്‍ കുര്യാക്കോസ് എംപിയുടെ ക്ഷണ പ്രകാരമാണ് ഇടമലക്കുടിയില്‍ പോയത്. ഇടമലക്കുടി പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ്ത്. എംപിയുള്‍പ്പടെ ഞങ്ങള്‍ എല്ലാവരും കൊവിഡ് ടെസ്റ്റ് ചെയ്തതിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

പോയി വന്നതിന് ശേഷം ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു. ഞങ്ങള്‍ക്ക് ആര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. പോകുന്നതിന് ഒരു മാസം മുമ്പ് പോലും ഞങ്ങള്‍ക്ക് ആര്‍ക്കും കൊവിഡ് പോസിറ്റീവാകുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു ആരോപണം ശരിക്കും അടിസ്ഥാനരഹിതമാണ് എന്ന് തന്നെ പറയാം- സുജിത് വീഡിയോയില്‍ പറഞ്ഞു.

ആ വീഡിയോയില്‍ തന്നെ നിങ്ങള്‍ക്ക് കാണാം, ഞങ്ങള്‍ മാത്രമല്ല അവിടേക്ക് പോകുന്നത്. റേഷനും സാധനങ്ങളും കൊണ്ടു പോകാന്‍ പല ആള്‍ക്കാരും, അതായത് പുറമെ നിന്നുള്ള ടാക്സിക്കാരടക്കമുള്ള ആള്ക്കാര് അവിടെ ചെല്ലുന്നുണ്ട്. ഇടമലക്കുടിയിലെ ആള്ക്കാര് പുറമേക്ക് പോയി വരുന്നുണ്ട്. മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവിടേക്ക് പോയി വരുന്നുണ്ട്.

അവരൊക്കെ കൊവിഡ് ടെസ്റ്റ് നടത്തിയാണോ പോകുന്നത് എന്ന് നമുക്ക് അറിയാത്ത കാര്യമാണ്. ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ അന്വേഷിച്ചാല്‍ തന്നെ മനസിലാകും എത്ര പേര് അവിടേക്ക് പോയി, തിരിച്ചുവന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍. ഇപ്പോള്‍ ഉയരുന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സുജിത്ത് ഭക്തന് വീഡിയോയില്‍ വ്യക്തമാക്കി.

അവര്‍ക്ക് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന് അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ട്. അതിന് എന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകും. ഏത് തരത്തിലുള്ള അന്വേഷണം നേരിടാന്‍ ഞാനും തയ്യാറാണ്. അവിടെ പല ആളുകളും പോയി വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണ് അവിടെ പോയ കാര്യം പലരും അറിഞ്ഞത്.

ധാരാളം ആളുകള്‍ പോയി വരുന്ന സ്ഥലമാണ് ഇടമലക്കുടി, പൂര്‍ണമായും ഐസോലേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു സ്ഥലമാണെന്ന് നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. അത് നമുക്ക് വാര്‍ത്തകളില്‍ ഇങ്ങനെ പടച്ചുവിടാം എന്ന് മാത്രമേയുള്ളൂ. ആരും പോകാതിരിക്കുന്ന ഒരു സ്ഥലം എന്നൊന്നും പറയാന്‍ സാധിക്കില്ല.

അനാവശ്യ വിവാദങ്ങള്‍ ദയവായി ഉണ്ടാക്കാതിരിക്കുക. രാഷ്ട്രീയ പ്രേരിതമായി എന്ന അതിലേക്ക് വലിച്ചിടാതിരിക്കുക. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും കൂറ് പുലര്‍ത്തുന്ന, ഒരു വ്യക്തിയല്ല. എനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും താല്പര്യമുള്ള ആളാണ് ഞാന്‍. വോട്ട് ചെയ്യുന്നത് ആ സമയത്ത് ഇഷ്ടം തോന്നുന്നവര്‍ക്ക് വോട്ട് ചെയ്യും.

കോണ്‍ഗ്രസ് അനുഭാവിയായ ഡീന്‍ കുര്യോക്കോസ് നല്ലൊരു കാര്യത്തിന് എന്നെ വിളിച്ചപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ അവിടേക്ക് പോയത്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവിടേക്ക് പോയതെന്നും സുജിത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

വീട്ടില്‍ കുഞ്ഞുള്ളത് കൊണ്ട് എവിടെ പോയി തിരിച്ച് വരുമ്പോഴും കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് തിരിച്ച് വരാറുള്ളത്. കുടുംബത്തിന്റെ സുരക്ഷ കൂടി നോക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍. ഒരു ഗ്രാമത്തില്‍ പോയി കൊവിഡ് പരത്താനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണമെന്നും സുജിത് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications