Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെമ്പോ വാൻ കുഴിയിലേയ്ക്കു മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ടെമ്പോ വാൻ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്കു മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചിറ്റാറ്റിൻകര ആയിരവില്ലി ക്ഷേത്രത്തിന് സമീപത്തെ കുത്തിറക്കം കയറുമ്പോൾ ബ്രേക്ക് നഷ്ടപ്പട്ട വാൻ നിയന്ത്രണം വിട്ട് പിറകിലേയ്ക്ക് വന്ന് അഞ്ചടിയോളം താഴ്ചയുള്ള റോഡിന്റെ വശത്തേയ്ക്ക് മറിയുകയായിരുന്നു.ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. വിവാഹത്തിന്റെ മറുവിടിനായി പോയി തിരിച്ച് വലിയകുന്നിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു വാഹനത്തിന്റെ നിയന്ത്രണം വിട്ടത്. അപകടത്തിൽപ്പെട്ടവരെല്ലാം അടുത്ത ബന്ധുക്കളാണ്.

van

വലിയകുന്ന് സ്വദേശികളായ ഷർമിള ( 48), ഉദയ (38), പ്രഭ( 50) , സിന്ധു(37), ഡ്രൈവർ അജേഷ് (30) എന്നീ അഞ്ചു പേരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വലിയകുന്ന് സ്വദേശികളായ സന്ധ്യ( 39) ബിജു(47), സൂര്യ( 23), വിജയകുമാരി( 43), പ്രശാന്ത്( 13), അഞ്ജു( 18), രമ( 39), ആതിര(10), സിന്ധു(37), തുളസി(49), ആനന്ദ്(9), ജയൻ( 48), സുരേന്ദ്രൻ(54), അശ്വിൻ( 4), സൂര്യ( 5), കുമാർ( 45), സനുഷ്(8), രാജു( 49), സരസു( 65), സിമി( 33), അനന്തു( 15), ബിജു( 30), സത്യവതി( 56), മിഥുൻ (ഒന്നര) എന്നിവരാണ് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഉള്ളത്.

വാൻ പാടേ മറിഞ്ഞതിനാൽ പരസ്പരം കൂട്ടിമുട്ടിയാണ് എല്ലാപേർക്കും പരിക്കേറ്റത്. ഏല്ലാപേർക്കും നല്ല ചതവുകൾ പറ്റിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവം നടന്നതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ വാനിൽ നിന്നും പുറത്തെടുത്തത്. ഉടൻതന്നെ ഹൈവേ പട്രോൾ പൊലീസ് സംഘം സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+